SWISS-TOWER 24/07/2023

മലപ്പുറത്ത് ഗ്യാസ് ടാങ്കര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 17/07/2015) ഗ്യാസ് ടാങ്കര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ദേശീയപാതയില്‍ ചങ്കുവെട്ടിക്കടുത്ത് എടരിക്കോട് വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. ടാങ്കര്‍ കാലിയായിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. തിരുച്ചിറപ്പള്ളി സ്വദേശി മനോഹരനാണ് മരിച്ചത്.

റോഡില്‍ നിന്നും അന്‍പത് അടിയോളം താഴെ വയലിനോടു ചേര്‍ന്ന തോട്ടിലേക്ക് ടാങ്കര്‍ മറിയുകയായിരുന്നു. ഐ.ഒ.സിയുടെ ചേളാരി പ്ലാന്റിലേക്കു ഇന്ധനം നിറയ്ക്കാന്‍ പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട്- തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടെങ്കിലും ആറു മണിയോടെ  പുന:സ്ഥാപിച്ചു.

അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞതുകണ്ട് സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.  ഗ്യാസ് ടാങ്കര്‍ കാലിയാണെന്നു മനസിലായതോടെയാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് ചെറിയ അഗ്‌നിബാധയും ടാങ്കറിലുണ്ടായിരുന്നു. തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് ഒടുവില്‍ തീയണച്ചത്. മലപ്പുറം, കോഴിക്കോട് യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. പ്രദേശത്തേക്കുളള വൈദ്യുതി ബന്ധവും വിഛേദിച്ചിരുന്നു.

മറിഞ്ഞ ടാങ്കര്‍ പാടത്തു നിന്നും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വാഹനത്തിനടിയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു.

മലപ്പുറത്ത് ഗ്യാസ് ടാങ്കര്‍  കൊക്കയിലേക്ക്  മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു


Keywords:  Tanker lorry mishap kills 1 in Malappuram, Kozhikode, Thrissur, Natives, Vehicles, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia