ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ തീ കത്തിക്കൊണ്ടിരിക്കുകയാണ്. അഗ്നിശമന സേനയ്ക്കുപോലും ഈ പ്രദേശത്തേക്ക് പോകാന്‍ സാധിക്കുന്നില്ല. മൂന്നു വീടുകളിലേക്കും, ആറോളം കടകളിലേക്കും തീ പടര്‍ന്നുപിടിക്കുകയാണ്. ഒരു വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. ഡ്രൈവര്‍ വണ്ടി നിര്‍ത്തി പരിശോധിക്കുകയുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. എന്നാല്‍ പിന്നീടുള്ള വിവരങ്ങളൊന്നും അറിയാന്‍ സാധിച്ചിട്ടില്ല. വന്‍ അപകടമാണ് നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. ചാലയിലേക്കുള്ള നാലു ഭാഗത്തു നിന്നുള്ള ഗതാഗതം പോലിസ് തടഞ്ഞിട്ടുണ്ട്.
അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേററു. 13 പേരുടെ നില ഗുരതരം. ഗുരുതരമായി പരിക്കേററ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പരിയാരം മെഡിക്കല്‍ കോളേജില്‍ 15 പേരെ പ്രവേശിപ്പിച്ചു. ഇതില്‍ 10 പേര്‍ക്ക് ഗുരുതരം. ആറ് പേരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ക്ക് 65 ശതമാനത്തില്‍ കൂടുതല്‍ പെളളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിയാരം മെഡിക്കല്‍ കേളേജില്‍ പ്രവേശിച്ചവര്‍ ഇവരാണ്: റസാഖ് (50), റമീസ് (20), രമ (50), കുഞ്ഞികൃഷ്ണന്‍ (50), ഹനന്‍ (ഒരുവയസ്സ്), ആയിശ (60), പ്രമോദ്, ലത(45), റീന (20), പ്രസാദ്, വിനീത്.
അതെസമയം 15 കടകളും, നാല് വീടുകളും പൂര്‍ണ്ണമായും കത്തിനശിച്ചതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തീ നിയന്ത്രണ വിധേയമായെങ്കിലും ഗ്യാസ് ചോര്‍ച്ച തുടരുന്നതിനാല്‍ അപകട ഭീഷണി നിലനില്‍ക്കുന്നുണ്ട്. അപകടം നടന്നതിന് സമീപത്തെ ഒരു കല്ല്യാണ വീട്ടില്‍ നിരവധി പേര്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. തീപ്പിടിച്ച വീടുകളിലെല്ലാം പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
എടക്കാട് പോലീസ് സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്പര്‍: 04972832022
(Updated)
Keywords: Tanker Lorry blast, fire, Kannur, Kerala, Malayalam News, Kvartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.