ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണം: തമിഴ് വംശജര്‍ പ്രകടനം നടത്തി

 


ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണം: തമിഴ് വംശജര്‍ പ്രകടനം നടത്തി
മൂന്നാര്‍: ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് വംശജര്‍ പ്രകടനം നടത്തി. മൂന്നാറില്‍ നടന്ന പ്രകടനത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. പൊലീസിന്റെ അനുമതിയില്ലാതെയാണ് പ്രകടനം നടത്തിയത്. മൂന്നാറിലെ ഓട്ടോടാക്‌സി തൊളിലാളികളാണ് കൂടുതലായും ജാഥയിലുണ്ടായിരുന്നത്. പ്രകടനത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ അനുമതിയില്ലെന്നാണ് റിപോര്‍ട്ടുകള്‍.
ഈ ആവശ്യം ഉന്നയിച്ച് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് എംപിമാരായ ജെ.എം.ഹാറൂണും എംബിഎസ് സിത്തും തിങ്കളാഴ്ച  പ്രധാനമന്ത്രിയെ കണ്ടിരുന്നു. ഇടുക്കി ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും തമിഴ് സംസാരിക്കുന്നവരാണെന്ന വാദമാണ് ഇവര്‍ ഇതിനായി ഉന്നയിച്ചിരിക്കുന്നത്.

Keywords:Idukki, Munnar, kerala, Tamilnadu, March
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia