വെള്ളം നല്‍കാത്തതില്‍ കേരളം വണ്ടി തടഞ്ഞു, പകരത്തിന് പകരം മീനാക്ഷിപുരത്ത് വീട്ടി തമിഴ്നാടും

 


ADVERTISEMENT

പാലക്കാട് :(www.kvartha.com 24/02/2018) പറമ്പിക്കുളം ഡാമില്‍ നിന്നും കേരളത്തിന് അര്‍ഹതപ്പെട്ട ജലം വിട്ടു നല്‍കാത്തതിനാല്‍ പ്രതിക്ഷേധിച് ചിറ്റൂര്‍ താലുക്കിലെയും,വാളയാറിലെയുംഅതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ ചരക്ക് വാഹനങ്ങള്‍ തടഞ്ഞുവെന്നാരോപിച്ചു മീനാക്ഷിപുരത്തിനു സമീപമുള്ള വളന്തായി മരത്തിനു സമീപം കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും, അവിടുന്ന് കേരളത്തിലേക്കുംവരുന്ന കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങള്‍ മണിക്കൂറോളം തടഞ്ഞിട്ടു. തന്തൈ പെരിയാര്‍ ദ്രാവിഡ കഴകത്തിന്റെ പൊള്ളാച്ചി താലൂക്ക് പ്രസിഡന്റ് നാഗരാജിന്റെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടഞ്ഞത്.

കേരളത്തിലേക്ക് കൊണ്ട് വന്ന പാല്‍,പച്ചക്കറി,പലചരക്ക്,കോഴികള്‍ കയറ്റിയ വാഹനങ്ങള്‍ വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ അതിര്‍ത്തിയില്‍ സര്‍വകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരം തടഞ്ഞിരുന്നു. മീനാക്ഷിപുരം വേലന്താവളം , ഗോപാലപുരം, ഒഴലപ്പതി, ഗോവിന്ദാപുരം,നടുപ്പുണി എന്നിവിടങ്ങളില്‍ തടഞ്ഞു തിരിച്ചയച്ചു. ഇതില്‍ പ്രതിക്ഷേധിച്ചാണ് ദ്രാവിഡകഴകം പ്രവര്‍ത്തകര്‍ യാത്ര ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടത് പതിനൊന്നരയോടെ പൊള്ളാച്ചിയില്‍ നിന്നും പോലിസെത്തി സമരക്കാരെ അറസ്റ്റ് ചെയ്തു മാറ്റിയതിനു ശേഷം കെ.എസ.ആര്‍ ടി.സി.ബസുകളെയും,മറ്റു വാഹനങ്ങളെയും കടത്തി വിടുകയായിരുന്നു. ഇതിനിടയില്‍ കേരളത്തിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ തടയുന്നതിനാല്‍ തമിഴ്‌നാട് പൊലീസ് തിരിച്ചു വിട്ടിരുന്നു.

വെള്ളം നല്‍കാത്തതില്‍ കേരളം വണ്ടി തടഞ്ഞു, പകരത്തിന് പകരം മീനാക്ഷിപുരത്ത് വീട്ടി തമിഴ്നാടും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Palakkad, Kerala, Vehicles, Police, Tamilnadu block Kerala Tranasport vehicles
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia