യാത്രക്കാരിയുടെ ബാഗില്‍നിന്ന് പണം കവര്‍ന്നതായി പരാതി; 20 കാരി പിടിയില്‍

 



കളമശ്ശേരി: (www.kvartha.com 14.03.2022) ബസില്‍ യാത്രക്കാരിയുടെ ബാഗില്‍നിന്ന് പണം കവര്‍ന്നതായി പരാതി. സംഭവത്തില്‍ തമിഴ് യുവതിയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊഴിഞ്ഞാംപാറയില്‍ താമസിക്കുന്ന മീനാക്ഷിയെന്ന മസാനിനെയാണ് (20) പിടിയിലായത്. 

മട്ടാഞ്ചേരി-ആലുവ റൂടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് സംഭവം. യാത്ര ചെയ്യുകയായിരുന്ന മഞ്ഞുമ്മല്‍ സ്വദേശിനി ലക്ഷ്മിക്കുട്ടിയുടെ ബാഗില്‍നിന്ന് പണം കവര്‍ന്നെന്ന കേസിലാണ് യുവതി പിടിയിലായത്. 

യാത്രക്കാരിയുടെ ബാഗില്‍നിന്ന് പണം കവര്‍ന്നതായി പരാതി; 20 കാരി  പിടിയില്‍


ഇന്‍സ്‌പെക്ടര്‍ പി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ എസ് ഐ ലില്ലി, എ എസ് ഐ ശൂകൂര്‍, സി പി ഒ ശരണ്യ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Keywords:  News, Kerala, State, Ernakulam, Local News, Arrest, Theft, Police, Tamil woman arrested for stealing money from passenger's bag
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia