ഏഴു വയസ്സുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍
Dec 7, 2012, 11:28 IST
ആലപ്പുഴ: മരുന്നു കടയിലേയ്ക്ക് പോവുകയായിരുന്ന ഏഴു വയസ്സുകാരനെ കൈയ്യില്‍ ചാക്കുമായി പിന്തുടര്ന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് കാഞ്ചീപുരം ഭാരതിനഗര്‍ മേട്ടുപാളയം സ്വദേശി വേദഗിരീശനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്.
വ്യാഴാഴ്ച രാവിലെ കളര്‍കൊടിനു സമീപത്തായിരുന്നു സംഭവം. രണ്ടു ദിവസം മുമ്പ് ബന്ധുവീട്ടില്‍ എത്തിയതായിരുന്നു മുഹമ്മ സ്വദേശിയായ മൂന്നാം ക്ലാസുകാരന്‍. വ്യാഴാഴ്ച തിരികെ കൊണ്ടുവരാന്‍ അമ്മ എത്തിയിരുന്നു. വിരലിലെ മുറിവിന് ഒട്ടിക്കാന്‍ ബാന്‍ഡേജ് വാങ്ങാനാണ് കുട്ടി പുറത്തിറങ്ങിയത്. ചാക്കുമായി സമീപിച്ചയാളെ കണ്ട് ഭയന്ന് വീട്ടിലേയ്ക്ക് ഓടിയപ്പോള്‍ അയാള്‍ നൂറു മീറ്ററോളം കൈയ്യില്‍ ചാക്കുമായി കുട്ടിയെ പിന്തുടരുകയായിരുന്നു.
മറ്റൊരു കുട്ടിയെയും ഇയാള്‍ പിടികൂടാന്‍ ശ്രമിക്കുന്നത് കണ്ടെന്ന് കുട്ടി പറയുന്നു. പല വലിപ്പത്തിലുള്ള കാലിച്ചാക്കുകള്‍ കുത്തിനിറച്ച വലിയ പ്ലാസ്റ്റിക്ക് ചാക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. കുട്ടിയുടെ കരച്ചില്‍കേട്ട് എത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് വീടിന് സമീപത്തുനിന്ന് ഇയാളെ പിടികൂടിയത്.
ഇയാള്‍ ഭിക്ഷാടകനാണെന്നും മാനസിക ദൗര്‍ബല്യമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ഇയാളെ പരിശോധനകള്‍ക്കായി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചതായി പോലീസ് അറിയിച്ചു.
Keywords: Children, Alappuzha, Kalarkodu, Thamilnadu, Police, Court, Hospital, Malayalam Vartha, Kvartha, Malayalam News, Kidnap, Mental Patient.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.