Complaint | മൂന്നാറിലെത്തിയ വിനോദസഞ്ചാരിയില്‍നിന്ന് മുറിയില്‍ സ്ത്രീകളെ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയതായി പരാതി; മലയാളി യുവാവിനായി അന്വേഷണം

 


ADVERTISEMENT

ഇടുക്കി: (www.kvartha.com) മൂന്നാറിലെത്തിയ വിനോദസഞ്ചാരിയില്‍നിന്ന് മുറിയില്‍ സ്ത്രീകളെ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി മൂന്നാര്‍ സ്വദേശി പണം തട്ടിയെടുത്തതായി പരാതി. ചെന്നൈ സ്വദേശിയായ യുവാവാണ് വഞ്ചിക്കപ്പെട്ടത്. തുടര്‍ന്ന് ഇയാള് പരാതി നല്‍കി പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി ഓണ്‍ലൈനായി പണം തിരികെ നല്‍കിയതായാണ് വിവരം.  
Aster_MIMS

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ചെന്നൈ സ്വദേശിയായ യുവാവില്‍ നിന്ന് ഗൈഡ് എന്നു പറഞ്ഞാണ് മൂന്നാര്‍ സ്വദേശി ഓണ്‍ലൈനായി 3000 രൂപ തട്ടിയെടുത്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നാറിലെത്തിയ യുവാവ് മുറിയെടുത്ത ശേഷം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആര്‍ ഒ കവല, ജിഎച് റോഡ് എന്നിവിടങ്ങളില്‍ എത്താന്‍ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് യുവാവ് സ്ഥലത്തെത്തിയെങ്കിലും ആരെയും കാണാതെ വന്നതോടെയാണ് തട്ടിപ്പാണെന്നു മനസ്സിലായത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. യുവാവ് കൈമാറിയ ഫോണ്‍ നമ്പറില്‍ എസ്എച്ഒ രാജന്‍ കെ അരമന, എസ്‌ഐ എം കെ നിസാര്‍ എന്നിവര്‍ ബന്ധപ്പെട്ടതോടെ ഉടന്‍ തന്നെ ഇയാള്‍ പണം ചെന്നൈ സ്വദേശിക്ക് ഗൂഗിള്‍പേ വഴി നല്‍കുകയായിരുന്നു.

ചെന്നൈ സ്വദേശിയായ യുവാവ് വെബ്‌സൈറ്റ് വഴിയാണ് മൂന്നാറുകാരനായ യുവാവുമായി പരിചയപ്പെട്ടത്. തട്ടിപ്പു നടത്തിയ യുവാവിന്റെ ബാങ്ക് അകൗണ്ട് ഉള്‍പെടെയുള്ള വിവരങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഇയാളുടെ ഫോണ്‍ സ്വിച് ഓഫാണ്. പ്രതി ഉടന്‍ പിടിയിലാകുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. 

Complaint | മൂന്നാറിലെത്തിയ വിനോദസഞ്ചാരിയില്‍നിന്ന് മുറിയില്‍ സ്ത്രീകളെ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയതായി പരാതി; മലയാളി യുവാവിനായി അന്വേഷണം


Keywords: News, Kerala, Kerala-News, Idukki-News, Regional-News, Tamil Nadu Youth, Cheated, Malayalee, Woman Companionship, Police, Money Fraud, Tamil Nadu youth cheated by Malayalee allegedly promising woman companionship. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia