നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ് നാട്: കേരളത്തിൽ നിന്നുള്ളവർക്ക് വാക്സിനേഷൻ സെർടിഫികെറ്റിനൊപ്പം ഇ-പാസും വേണം: അതിർത്തിയിൽ കർശന പരിശോധന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജോ കുറ്റിക്കൻ

കമ്പം: (www.kvartha.com 26.08.2021) കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. അതിർത്തി കടന്ന് പോകണമെങ്കിൽ രണ്ട് വാക്സിനും എടുത്തതിന്റെ രേഖ, യാത്രാ പാസ്, ആർ ടി പി സി ആർ നെഗറ്റീവ് സെർടിഫികെറ്റ് എന്നിവ നിർബന്ധമാക്കി. 
Aster mims 04/11/2022

നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ് നാട്: കേരളത്തിൽ നിന്നുള്ളവർക്ക് വാക്സിനേഷൻ സെർടിഫികെറ്റിനൊപ്പം  ഇ-പാസും വേണം: അതിർത്തിയിൽ കർശന പരിശോധന

കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയ തമിഴ് തൊഴിലാളികളെ കുമളി ചെക് പോസ്റ്റിൽ കേരള ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. വാക്സിനേഷൻ സെർടിഫികെറ്റും ആർടി പിസിആർ സെർടിഫികെറ്റും ഹാജരാക്കിയെങ്കിലും ഇ-പാസ് കൂടി വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇ-പാസ് ഇല്ലാതെ എത്തിയ തൊഴിലാളികളെ തിരിച്ചയക്കുകയും ചെയ്‌തു. പ്രകോപിതരായ ഇവർ ദേശീയ പാത ഉപരോധിച്ചിരുന്നു.

ഇതിനിടയിൽ തേനി ജില്ലയിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന വാഹനങ്ങൾ പരിശോധിച്ച് രേഖകൾ ഉറപ്പുവരുത്തി കടത്തിവിടാൻ  തേനി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ഇതനുസരിച്ച് കമ്പംമെട്ട്, കുമളി എന്നിവിടങ്ങൾ വഴി അതിർത്തി കടന്നു പോകുന്ന എല്ലാ വാഹനങ്ങളും പൊലീസ് പരിശോധന ശക്തമാക്കി.

കമ്പം നോർത് പൊലീസ് ഇൻസ്പെക്ടർ ഭുവനേശ്വരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കമ്പംമെട്ട് ബൈപാസ് ജംഗ്ഷനിൽ പരിശേധന നടത്തുന്നുണ്ട്. മതിയായ രേഖകളില്ലാതെ എത്തിയ വാഹനങ്ങൾ   മടക്കി അയച്ചു.

Keywords:  Tamilnadu, Kerala, News, Police, Investigates, Vehicles, Vaccine, COVID-19, Top-Headlines, Tamil Nadu tightens restrictions: People from Kerala need e-pass along with vaccination certificate.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia