SWISS-TOWER 24/07/2023

Arrested | 4 തവണ നോടീസ് അയച്ചിട്ടും ഹാജരായില്ല; തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ ഇഡിയുടെ കസ്റ്റഡിയില്‍; പിടികൂടിയത് കൊച്ചിയില്‍നിന്ന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോരന്‍ അശോക് കുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചിയില്‍നിന്ന് പിടികൂടി. ചെന്നൈയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തത്. അശോകിനെ വൈകിട്ട് ചെന്നൈയില്‍ എത്തിക്കും. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. 
Aster mims 04/11/2022

ആദായനികുതി വകുപ്പും ഇഡിയും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അശോക് കുമാറിനു പലതവണ നോടിസ് നല്‍കിയിരുന്നു. എന്നാല്‍ ഇഡി കണ്ടെടുത്ത രേഖകളില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ മാറിനില്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെ വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയത്തേത്തുടര്‍ന്ന് അധികൃതര്‍ ലുക്ഔട് നോടീസ് പുറപ്പെടുവിച്ചിരുന്നു.

നേരത്തെ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അശോക് കുമാറിന്റെ വീട്ടിലുള്‍പെടെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. 2011-2015 കാലത്ത്  ജയലളിതയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെ ഭരണത്തില്‍ ഗതാഗത മന്ത്രിയായിരിക്കെ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനിലെ ഡ്രൈവര്‍, കന്‍ഡക്ടര്‍ നിയമനത്തിന് പണം വാങ്ങിയെന്ന കേസില്‍ ജൂണിലാണ് ബാലാജി അറസ്റ്റിലായത്. നിലവില്‍ ഡി എം കെ സര്‍കാറില്‍ മന്ത്രിയാണ് സെന്തില്‍ ബാലാജി.

സെന്തില്‍ ബാലാജിയുടെ ബെനാമി പണം ഉപയോഗിച്ച് അശോക് കുമാറിന്റെ ഭാര്യ നിര്‍മല സ്വത്ത് സമ്പാദിച്ചതായി ഇഡി റിമാന്‍ഡ് റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ നിര്‍മലയോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു.

അശോക് കുമാര്‍ വീട് നിര്‍മിക്കുന്ന ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇടപാടുകളും ഇഡി വിലക്കിയിരുന്നു. മന്ത്രിയുടെ പണം ഉപയോഗിച്ചാണ് 2.49 ഏകര്‍ സ്ഥലത്ത് ബെന്‍ഗ്ലാവ് നിര്‍മിക്കുന്നതെന്നു വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്. അശോക് കുമാറിന്റെ ഭാര്യ നിര്‍മലയുടെ പേരിലുള്ള ഭൂമിയിലെ നിര്‍മാണത്തിന് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ശേഷം അമ്മയ്ക്ക് സമ്മാനമായി നല്‍കിയെന്നും കണ്ടെത്തി.

Arrested | 4 തവണ നോടീസ് അയച്ചിട്ടും ഹാജരായില്ല; തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ ഇഡിയുടെ കസ്റ്റഡിയില്‍; പിടികൂടിയത് കൊച്ചിയില്‍നിന്ന്



Keywords:  News, Kerala, Kerala-News, News-Malayalam, Kochi-News, Tamil Nadu, Minister, Senthil Balaji, Brother, ED Custody, Arrested, Kochi, Tamil Nadu Minister Senthil Balaji's brother in ED custody; Arrested in Kochi.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia