തമിഴ്‌നാട്ടിലെ കര്‍ഷകര്‍ കുമളിയിലേക്ക് മാര്‍ച്ച് നടത്തുന്നു

 


ADVERTISEMENT

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ കുമളിയിലേക്ക് മാര്‍ച്ച് നടത്തുന്നു
കുമളി: തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനയുടെ ആഭിമുഖ്യത്തില്‍ കുമളി ചെക്ക് പോസ്റ്റിലേക്ക് മാര്‍ച്ച് നടത്തുന്നു. മാര്‍ച്ച് ചെക്ക്‌പോസ്റ്റിലെത്തിയിട്ടില്ല. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്ന്  പ്രതിഷേധക്കാര്‍ അതിര്‍ത്തിയിലേക്ക് എത്തുമെന്ന വിവരത്തെ തുടര്‍ന്ന് കുമളി ചെക്‌പോസ്റ്റിലും മറ്റ് അതിര്‍ത്തി മേഖലകളിലും ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഡല്ലൂരും കേരള അതിര്‍ത്തിയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ സുരക്ഷിത പാതയിലൂടെ തിരിച്ചുവിടാനാണ് തീരുമാനം.

Keywords: Tamilnadu, Kerala, Kumali, March, Farmers
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia