Inspection | തളിപ്പറമ്പിലെ ഹോടെലുകളില്‍ വ്യാപക റെയ്ഡ്: പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലും വ്യാപക പരിശോധന. നഗരസഭ ആരോഗ്യ വിഭാഗം തളിപ്പറമ്പില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി.

തളിപ്പറമ്പ് ടൗണ്‍, മന്ന, കുപ്പം ഭാഗങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഹോടെലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കോഴിയിറച്ചിയും നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടികൂടി. തളിപ്പറമ്പ് ഹെല്‍ത് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ സത്താറിന്റെ നേതൃത്വത്തില്‍ 18ഓളം ഹോടെലുകളിലും തട്ടുകടകളിലും നടത്തിയ റെയ്ഡില്‍ കാക്കാത്തോട് ബസ്റ്റാന്‍ഡിന് സമീപത്തെ കരീംസ് ഹോടെലില്‍ നിന്നാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ച പഴകിയ 15 കിലോ കോഴിയിറച്ചി പിടിച്ചെടുത്തത്.
Aster_MIMS

Inspection | തളിപ്പറമ്പിലെ ഹോടെലുകളില്‍ വ്യാപക റെയ്ഡ്: പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി

കൂടാതെ അനുഷ ടീ സ്റ്റാള്‍, കുപ്പത്തെ ഒരു തട്ടുകട എന്നിവിടങ്ങളില്‍ നിന്നും രണ്ടു കിലോ നിരോധിച്ച പ്ലാസ്റ്റിക് പിടികൂടി. റെയ്ഡില്‍ ജെ എച് ഐമാരായ ബിജോ പി ജോസഫ്, അര്‍ചന മൂര്‍കോത്ത്, ദീപവല്ലി എം ജി, റെയ്ഹ എം വി എന്നിവര്‍ പങ്കെടുത്തു.

Keywords: Taliparamba: Widespread raid on hotels: Stale food items seized, Kannur, News, Inspection, Hotel, Food, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia