She Lodge | സ്ത്രീ യാത്രക്കാര്‍ക്ക് ആശ്വാസമേകാന്‍ തളിപ്പറമ്പില്‍ ഷീ ലോഡ്ജ് ഒരുങ്ങുന്നു
Mar 30, 2023, 19:44 IST
തളിപ്പറമ്പ്: (www.kvartha.com) തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഷീ ലോഡ്ജ് ഒരുങ്ങുന്നു. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിലെ മൂന്നാം നിലയിലാണ് ലോഡ്ജ് നിര്‍മാണം പുരോഗമിക്കുന്നത്. തളിപ്പറമ്പ് നഗരത്തില്‍ അപ്രതീക്ഷിതമായി രാത്രിയില്‍ തങ്ങേണ്ടി വരുന്ന വനിതകള്‍ക്ക് ആശ്രയമായാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്.
ബസ് സ്റ്റാന്‍ഡിലെ നഗരസഭാ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സീലിങ്ങ് നിര്‍മാണവും സുരക്ഷയുടെ ഭാഗമായി ഗ്രില്‍സ് സ്ഥാപിക്കുന്നതിനുമായി ആദ്യഘട്ടത്തില്‍ 12 ലക്ഷം രൂപയാണ് നഗരസഭ ചിലവഴിച്ചത്. നേരത്തേ തന്നെ മേല്‍ക്കൂര നിര്‍മിച്ചിരുന്നു. ഇലക്ട്രികല്‍, പ്ലംബിങ്ങ് പ്രവര്‍ത്തിയും പൂര്‍ത്തിയായി. താമസിക്കാനെത്തുന്നവരുടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഷെല്‍ഫ്, കട്ടില്‍ എന്നിവയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.
മൊത്തം 25 ലക്ഷം രൂപയാണ് ഷീ ലോഡ്ജിനു വേണ്ടി ചിലവഴിക്കുന്നതെന്നും എത്രയും വേഗം ഉദ്ഘാടനം നടത്താനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമറ്റി ചെയര്‍മാന്‍ പിപി മുഹമ്മദ് നിസാര്‍ പറഞ്ഞു.
Keywords: Taliparamba: 'She Lodge' facility launched for women travellers, Kannur, News, Women, Protection, Inauguration, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.