Accidental Death | തളിപ്പറമ്പില്‍ ടിപര്‍ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Dec 12, 2023, 12:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെള്ളാവിലാണ് ടിപര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. പശ്ചിമബംഗാള്‍ സ്വദേശി ഹൊപാനോ സോറനാ(38)ണ് മരിച്ചത്.
സഹപ്രവര്‍ത്തകനായ ത്രിമൂര്‍ത്തിയെന്നയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരോടൊപ്പം പരുക്കേറ്റ മുതുകുടയിലെ രമേശനെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച (12.12.2023) രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. മിക്സ് ചെയ്ത ജില്ലിയുമായി പോകുകയായിരുന്ന കെ എല്‍ 59 ഡി-9846 ടിപര്‍ലോറിയാണ് അപകടത്തില്‍പെട്ടത്. പ്രദേശവാസികളും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് മറിഞ്ഞ ടിപറില്‍ നിന്നും മൂന്നുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഈ റൂടിലൂടെയുള്ള വാഹനഗതാഗതം ഒരു മണിക്കൂറോളം മുടങ്ങി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.