Bank Election | തളിപ്പറമ്പ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് വിമതര്‍ പിന്‍വാങ്ങി; ഏകപക്ഷീയമായ വിജയം ഉറപ്പിച്ച് യുഡിഎഫ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) ജില്ലാ നേതൃത്വവും ബ്ലോക് നേതൃത്വവും ശക്തമായി ഇടപെട്ടതോടെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ മല്‍സര രംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസ് വിമതര്‍ പിന്‍വാങ്ങി. ഇതോടെ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.

മുന്‍ മണ്ഡലം പ്രസിഡന്റ് ടി വി രവി, മണ്ഡലം സെക്രടറി നൗശാദ് ഇല്യംസ്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചക്കര ദാമോദരന്‍ എന്നിവരാണ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സര രംഗത്തുവന്നത്.
ഡി സി സി ജെനറല്‍ സെക്രടറി ടി ജനാര്‍ദനന്‍, ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ സരസ്വതി എന്നിവരുടെ ഇടപെടലിലൂടെയാണ് വിമതരെ മുഴുവന്‍ മല്‍സര രംഗത്തുനിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞത്.

ബി ജെ പിയുടെ നാല് പേര്‍ പത്രിക നല്‍കിയിരുന്നുവെങ്കിലും യു ഡി എഫ് നേതൃത്വവുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് അവരും പിന്‍മാറുകയായിരുന്നു. ഇതോടെ തളിപ്പറമ്പ് സഹകരണ ബാങ്ക് ഭരണസമിതിയില്‍ ഏകപക്ഷീയമായ വിജയം ഉറപ്പിച്ചിരിക്കുകയാണ് യു ഡി എഫ്.
Aster mims 04/11/2022


Bank Election | തളിപ്പറമ്പ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് വിമതര്‍ പിന്‍വാങ്ങി; ഏകപക്ഷീയമായ വിജയം ഉറപ്പിച്ച് യുഡിഎഫ്


Keywords: Taliparamba Cooperative Bank Board Elections; Congress Rebels Retreat, Kannur, News, Taliparamba Cooperative Bank Election, Rebel Harassment, Congress, Politics, BJP, Controversy, Kerala News, Kerala, Kerala-News, Kannur, Kannur-News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script