Cannabis Plant | തളിപറമ്പില്‍ റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി
Jul 21, 2023, 19:21 IST
കണ്ണൂര്‍: (www.kvartha.com) തളിപറമ്പില്‍ റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി. തളിപറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാനപാതയിലാണ് എക്സൈസ് അരമീറ്റര്‍ നീളമുളള കഞ്ചാവ് ചെടി കണ്ടെത്തിയത്. തളിപറമ്പ് എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി റോഡരികില്‍ നട്ടുവളര്‍ത്തിയതായി കണ്ടെത്തി.
ആരാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതെന്നതിനെ കുറിച്ചു അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു. റെയ്ഡില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അശ് റഫ് മലപ്പട്ടം, സിവില്‍ എക് സൈസ് ഓഫീസര്‍ കലേഷ് എന്നിവരും പങ്കെടുത്തു.
Keywords: Taliparamba: Cannabis plant found on road side, Taliparamba, News, Cannabis plant, Excise, Raid, Probe, Shijil Kumar, Preventive Officer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.