Arrested | മൃഗാശുപത്രിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് ടാബ് കവര്‍ന്നെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Nov 25, 2022, 10:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) മൃഗാശുപത്രിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് ടാബ് കവര്‍ന്നെന്ന കേസില്‍ 32 കാരന്‍ അറസ്റ്റില്‍. തളിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ രാഹുലാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബര്‍ 10 നാണ് തളിക്കുളം മൃഗാശുപത്രിയുടെ ഒന്നാംനിലയിലെ വാതില്‍ ചവിട്ടിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. പിന്നീട് വലപ്പാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കടലില്‍ ചൂണ്ടയിട്ട് മീന്‍പിടിക്കലാണ് ഇയാളുടെ തൊഴിലെന്നും കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

Keywords: News,Kerala,State,Thrishure,Arrested,Case,Remanded, Tab stolen from veterinary hospital, Youth arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.