തക്കാളിയുമായി ടി സിദ്ദിഖ് സോഷ്യല്‍ മീഡിയയില്‍

 


കോഴിക്കോട് : (www.kvartha.com 20.06. 2016) നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവില്‍ കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടുന്നതിന്റെ നേര്‍ക്കാഴ്ചയുമായി കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ് സോഷ്യല്‍ മീഡിയയില്‍. തമിഴ്‌നാട്ടിലെ ഗുണ്ടല്‍പ്പേട്ടില്‍ 18 രൂപയ്ക്ക് കിട്ടുന്ന തക്കാളി കേരളത്തിലെത്തുമ്പോള്‍ 75 രൂപയാകുന്നതായും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും സിദ്ദിഖ് കുറ്റപ്പെടുത്തുന്നു.

ഗുണ്ടല്‍പേട്ടില്‍ നിന്നും നേരിട്ട് തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളും മറ്റും എത്തിച്ച് വിതരണം ചെയ്യണമെന്ന ആവശ്യവും സിദ്ദിഖ് ഉന്നയിക്കുന്നു. എല്‍ ഡി എഫ് അധികാരത്തിലേറിയാല്‍ അഞ്ചുവര്‍ഷം വിലക്കയറ്റം ഉണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോഴും ദയനീയമായി പരാജയപ്പെട്ടിരിക്കയാണെന്നും സിദ്ദിഖ് വിഡിയോയില്‍ പറയുന്നു.

പൊതുജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നുകാട്ടുക എന്ന ഉദ്ദേശത്തോടെയാണ് സിദ്ദിഖ് തക്കാളിയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സിദ്ദിഖ് വീഡിയോ അവസാനിപ്പിക്കുന്നത്.
തക്കാളിയുമായി ടി സിദ്ദിഖ് സോഷ്യല്‍ മീഡിയയില്‍

Also Read:
14 വര്‍ഷം മുമ്പ് മരിച്ചയാളുടെ ഖബറിടം തുറന്നപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച; പോറലേല്‍ക്കാതെ മൃതദേഹം

Keywords: Tomattos, KPCC General Secretary,T Siddique , Kozhikode, Social Network, Chief Minister, Pinarayi vijayan, LDF, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia