T Siddeeque | കോണ്‍ഗ്രസ് സമരാഗ്‌നി പ്രക്ഷോഭയാത്ര ദുര്‍ഭരണങ്ങള്‍ക്കുള്ള മരണമണിയാകുമെന്ന് ടി സിദ്ദീഖ് എം എല്‍ എ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭ യാത്ര ദുര്‍ഭരണം തുടരുന്ന കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ക്ക് മരണമണിയാകുമെന്ന് കെപിസിസി വര്‍കിംഗ് പ്രസിഡന്റ് ടി സിദ്ദീഖ് എംഎല്‍എ. കണ്ണൂരില്‍ 'സമരാഗ്‌നി ' പ്രക്ഷോഭ ജാഥയുടെ പ്രചരണാര്‍ഥം അച്ചടിച്ച സ്റ്റികര്‍ ഓടോറിക്ഷകളില്‍ പതിപ്പിച്ചുള്ള പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ ഉള്‍പെടെയുള്ള സാധാരണക്കാരെ ആത്മഹത്യാ മുനമ്പില്‍ നിര്‍ത്തിയിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തെ കൊള്ളയടിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെ മുന്‍നിര്‍ത്തി നടന്ന ഞെട്ടിക്കുന്ന അഴിമതികളുടെ പരമ്പര തന്നെ പുറത്തു വരികയാണ്.

T Siddeeque | കോണ്‍ഗ്രസ് സമരാഗ്‌നി പ്രക്ഷോഭയാത്ര ദുര്‍ഭരണങ്ങള്‍ക്കുള്ള മരണമണിയാകുമെന്ന് ടി സിദ്ദീഖ് എം എല്‍ എ


കര്‍ഷകര്‍ക്കും വയോധികര്‍ക്കും സാധാരണക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നാടായി കേരളത്തെ ഈ സര്‍കാര്‍ മാറ്റിയിരിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ പോലെ കര്‍ഷക പെന്‍ഷന്‍ നല്‍കിയിട്ടും മാസങ്ങളായി. വര്‍ഗീയ രാഷ്ട്രീയത്തിലൂടെ നേട്ടമുണ്ടാക്കുന്ന കേന്ദ്രത്തിലെ സംഘപരിവാര്‍ ഭരണത്തിനും അഴിമതിയും കെടുകാര്യസ്ഥതയും അക്രമവും മുഖമുദ്രയാക്കിയ കേരളത്തിലെ പിണറായി ഭരണത്തിനുമെതിരായ ജനങ്ങളുടെ താക്കീതായി സമരാഗ്നി മാറുമെന്ന് ടി സിദ്ദീഖ് പറഞ്ഞു.

പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, അഡ്വ. പി എം നിയാസ്, എം എം നസീര്‍, സജീവ് ജോസഫ് എം എല്‍ എ, പി ടി മാത്യു, മുന്‍ മേയര്‍ അഡ്വ ടി ഒ മോഹന്‍, കെ സി മുഹമ്മദ് ഫൈസല്‍, രാജീവന്‍ എളയാവൂര്‍, മുഹമ്മദ് ബ്ലാത്തൂര്‍, രജനി രാമാനന്ദ്, അമൃത രാമകൃഷ്ണന്‍, കെ പി സാജു, വി വി പുരുഷോത്തമന്‍, കെ പ്രമോദ്, മാധവന്‍ മാസ്റ്റര്‍, ടി ജയകൃഷ്ണന്‍, രജിത്ത് നാറാത്ത്, മുഹമ്മദ് ഷമ്മാസ്, കല്ലിക്കോടന്‍ രാഗേഷ് എന്നിവര്‍ സംബന്ധിച്ചു.

Keywords: T Siddique MLA Criticized Pinarayi Govt, Kannur, News, T Siddique, Criticized Pinarayi Govt, Rally, Politics, KPCC, DCC, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script