T Siddique | 'ഇപ്പോള്‍ തീര്‍ത്തും തനിച്ചായിരിക്കുന്നു, അനാഥമായ ഒരു കുട്ടിയെ പോലെ'; ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ കണ്ണുനനയ്ക്കുന്ന ഫേസ് ബുക് പോസ്റ്റുമായി ടി സിദ്ദീഖ്
Jul 20, 2023, 12:58 IST
തിരുവനന്തപുരം: (www.kvartha.com) ഒരു മകന് പിതാവ് നല്‍കുന്ന സ്‌നേഹമാണ് മുന്‍ മുഖ്യമന്ത്രി തനിക്ക് തന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ്. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയായിരുന്നു സിദ്ദീഖ് ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ അദ്ദേഹം അഗാധമായി സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തുവെന്നും അദ്ദേഹമില്ലാതെ ഞാനില്ല എന്ന് തന്നെയായിരുന്നു തന്റെ വിശ്വസമെന്നും എന്നാല്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ അനാഥമായ ഒരു കുട്ടിയെ പോലെ തീര്‍ത്തും തനിച്ചായിരിക്കുന്നുവെന്നും സിദ്ദീഖ് പോസ്റ്റില്‍ പറയുന്നു.
രണ്ടാഴ്ച മുമ്പ് ബെംഗ്ലൂരില്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ തീരെ വയ്യാതിരുന്നിട്ടും ആംഗ്യ ഭാഷയില്‍ എന്നോട് എന്തൊക്കെയോ പറഞ്ഞുവെന്നും എന്നാല്‍ അദ്ദേഹം എന്താണ് പറയാന്‍ കൊതിച്ചത് എന്ന് വ്യക്തമല്ലായിരുന്നുവെന്നും സിദ്ദീഖ് പറയുന്നു. ഒടുവില്‍ അവിടെ നിന്നും ഇറങ്ങി കാറില്‍ കയറി ഗേറ്റ് വിടുമ്പോള്‍ മകന്‍ ചാണ്ടി ഉമ്മന്‍ എന്നെ വീണ്ടും വിളിച്ച് അപ്പ വിളിക്കുന്നു എന്ന് പറഞ്ഞു.
തിരിച്ച് കയറിയപ്പോള്‍ ചാണ്ടി മോനോട് വീല്‍ ചെയറില്‍ നിന്ന് എണീറ്റ് നില്‍ക്കണമെന്ന് ആംഗ്യം കൊണ്ട് ആവശ്യപ്പെട്ടു. എല്ലാവരും താങ്ങി നിര്‍ത്തിയപ്പോള്‍ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു. എന്നെ എണീറ്റ് നിന്ന് അനുഗ്രഹിച്ച് യാത്രയാക്കുകയായിരുന്നു. ആ നിമിഷം തന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും സിദ്ദീഖ് പോസ്റ്റില്‍ പറയുന്നു.
ബെംഗ്ലൂരില്‍ രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തിന് പോകാന്‍ ഫ്‌ളൈറ്റ് ടികറ്റ് റെഡിയാക്കുമ്പോള്‍ അദ്ദേഹത്തെ വീണ്ടും കാണാമല്ലോ എന്നായിരുന്നു ആഗ്രഹം. എന്നാല്‍ പുലര്‍ചെ ഉമ്മന്‍ ചാണ്ടി നമ്മെ വിട്ടുപോയ വാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ആ നിമിഷം എന്റെ ഉപ്പ വിട്ട് പോയ നിമിഷങ്ങള്‍ തന്നെയായിരുന്നുവെന്നും സിദ്ദീഖ് പോസ്റ്റില്‍ പറയുന്നു.
എന്റെ എല്ലാ പ്രയാസങ്ങളും അലിയിച്ച് കളയാനുള്ള മാന്ത്രിക ശക്തി അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് പറഞ്ഞ സിദ്ദീഖ് എനിക്കെല്ലാമെല്ലാമായിരുന്നു ഉമ്മന്‍ ചാണ്ടി സാര്‍ എന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു മകന് പിതാവ് നല്‍കുന്ന സ്‌നേഹം ആ മനുഷ്യനില്‍ നിന്ന് ഞാന്‍ അനുഭവിച്ചിട്ടുണ്ട്... എന്നെ എത്ര അഗാധമായാണു സ്‌നേഹിച്ചതും വിശ്വസിച്ചതും... ഏത് സാഹചര്യത്തിലും അദ്ദേഹമില്ലാതെ ഞാനില്ല എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു... ഇപ്പോള്‍ തീര്‍ത്തും തനിച്ചായിരിക്കുന്നു... അനാഥമായ ഒരു കുട്ടിയെ പോലെ...
അദ്ദേഹത്തിനും പാര്‍ട്ടിക്കും വേണ്ടി ഞാന്‍ ചാനലില്‍ നിന്ന് ചാനലിലേക്ക് ഓടുമ്പോള്‍ ചിലരൊക്കെ എന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്... എന്നാല്‍ ' അദ്ദേഹമില്ലാതെ ഞാനില്ല...' എന്ന് അവരെ വിനയത്തോടെ ഞാന്‍ ഓര്‍മ്മിപ്പിച്ചു... ഒടുവില്‍ സത്യം എല്ലാ മറയും നീക്കി പുറത്ത് വന്ന് അദ്ദേഹം തിളങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അനുഭവിച്ചത് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല...
ഇനിയെന്ത്..? എനിക്കറിയില്ല...! ഈ ആള്‍ക്കൂട്ടത്തിലൊരുവനായി നിരാലംബനായി ഞാന്‍ നില്‍ക്കുന്നു... മുന്നില്‍ ഇരുട്ടാണ്... ആ വെളിച്ചം അണഞ്ഞിരിക്കുന്നു... രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ അനുകരിക്കുകയാണു ഞാന്‍... എല്ലാ അര്‍ത്ഥത്തിലും... ഒരു തുടര്‍ച്ച എന്ന പോലെ... ജനങ്ങളുടെ ഏത് പ്രശ്‌നത്തിലും ഇടപെടാന്‍ എനിക്ക് ധൈര്യം പകര്‍ന്നത് എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടാത്ത കാര്യത്തിനു സാറുണ്ടല്ലോ എന്നതായിരുന്നു... ഇനി ഞാന്‍ ആരെ വിളിക്കും... അറിയില്ല...
Oommen Chandy #OommenChandy #Tsiddique

രണ്ടാഴ്ച മുമ്പ് ബാംഗ്ലൂരില്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ തീരെ വയ്യാതിരുന്നിട്ടും ആംഗ്യ ഭാഷയില്‍ എന്നോട് എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു... അദ്ദേഹം പറയാന്‍ കൊതിച്ചത് എന്തായിരുന്നു..! ഒടുവില്‍ ഞാന്‍ ഇറങ്ങി കാറില്‍ കയറി ഗേറ്റ് വിടുമ്പോള്‍ മകന്‍ ചാണ്ടി ഉമ്മന്‍ എന്നെ വീണ്ടും വിളിച്ച് 'അപ്പ വിളിക്കുന്നു എന്ന് പറഞ്ഞു...
' ഞാന്‍ തിരിച്ച് കയറിയപ്പോള്‍ ചാണ്ടി മോനോട് വീല്‍ ചെയറില്‍ നിന്ന് എണീറ്റ് നില്‍ക്കണമെന്ന് ആംഗ്യം കൊണ്ട് ആവശ്യപ്പെട്ടു... എല്ലാവരും താങ്ങി നിര്‍ത്തിയപ്പോള്‍ എന്നെ ഒന്ന് നോക്കി... ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു... എന്നെ എണീറ്റ് നിന്ന് അനുഗ്രഹിച്ച് യാത്രയാക്കുകയായിരുന്നു... കണ്ണുകള്‍ നിറഞ്ഞ് ഞാനിറങ്ങി...
രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തിനു ബാംഗ്ലൂരില്‍ പോകാന്‍ ഫ്‌ലൈറ്റ് ടിക്കറ്റ് റെഡിയാക്കുമ്പോള്‍ അദ്ദേഹത്തെ വീണ്ടും കാണാന്‍ പോകാന്‍ ഞാന്‍ ആഗ്രഹിച്ചു... എന്നാല്‍ പുലര്‍ച്ചെ അദ്ദേഹം പോയി... എന്ന വിളി വരുമ്പോള്‍ ഞാന്‍ അനുഭവിച്ചത് എന്റെ ഉപ്പ വിട്ട് പോയ നിമിഷങ്ങള്‍ തന്നെയായിരുന്നു... എനിക്കെല്ലാമെല്ലാമായിരുന്നു സാര്‍... എന്റെ എല്ലാ പ്രയാസങ്ങളും അലിയിച്ച് കളയാനുള്ള മാന്ത്രിക ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു...

'ഞാന്‍ അദ്ദേഹത്തിനെതിരെ' എന്ന് മറുനാടന്‍ മലയാളിയില്‍ വാര്‍ത്ത വന്നപ്പോള്‍ ആദ്യം എന്നെ അദ്ദേഹം ഇങ്ങോട്ട് വിളിച്ചു... 'നീ പേടിക്കണ്ട... എനിക്കറിയാം എല്ലാം...' എന്നായിരുന്നു പറഞ്ഞത്... അരാണു എന്താണു എന്നൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു... സാറിനു എന്നെ അറിയാമായിരുന്നു... അതെനിക്കും... എന്റെ ചുമലില്‍ ചാരി എത്രയോ കാറില്‍ അദ്ദേഹം ഉറങ്ങിയിട്ടുണ്ട്... എന്നെ അത്രയ്ക്ക് വിശ്വാസവും സ്‌നേഹവുമായിരുന്നു... അദ്ദേഹമില്ലെങ്കില്‍ ഞാനില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു...
അദ്ദേഹത്തിനും പാര്‍ട്ടിക്കും വേണ്ടി ഞാന്‍ ചാനലില്‍ നിന്ന് ചാനലിലേക്ക് ഓടുമ്പോള്‍ ചിലരൊക്കെ എന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്... എന്നാല്‍ ' അദ്ദേഹമില്ലാതെ ഞാനില്ല...' എന്ന് അവരെ വിനയത്തോടെ ഞാന്‍ ഓര്‍മ്മിപ്പിച്ചു... ഒടുവില്‍ സത്യം എല്ലാ മറയും നീക്കി പുറത്ത് വന്ന് അദ്ദേഹം തിളങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അനുഭവിച്ചത് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല...
ഇനിയെന്ത്..? എനിക്കറിയില്ല...! ഈ ആള്‍ക്കൂട്ടത്തിലൊരുവനായി നിരാലംബനായി ഞാന്‍ നില്‍ക്കുന്നു... മുന്നില്‍ ഇരുട്ടാണ്... ആ വെളിച്ചം അണഞ്ഞിരിക്കുന്നു... രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ അനുകരിക്കുകയാണു ഞാന്‍... എല്ലാ അര്‍ത്ഥത്തിലും... ഒരു തുടര്‍ച്ച എന്ന പോലെ... ജനങ്ങളുടെ ഏത് പ്രശ്‌നത്തിലും ഇടപെടാന്‍ എനിക്ക് ധൈര്യം പകര്‍ന്നത് എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടാത്ത കാര്യത്തിനു സാറുണ്ടല്ലോ എന്നതായിരുന്നു... ഇനി ഞാന്‍ ആരെ വിളിക്കും... അറിയില്ല...
Oommen Chandy #OommenChandy #Tsiddique
Keywords: T Siddique FB post on Oommen Chandy, Thiruvananthapuram, News, Politics, T Siddique, Congress Leader, FB post, Oommen Chandy, Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.