T Padmanabhan says | ആദിവാസി മധുവിന്റെ കേസ്: സര്‍കാര്‍ കാണിച്ചത് കടുത്ത അവഗണനയെന്ന് ടി പത്മനാഭന്‍

 


കണ്ണൂര്‍: (www.kvartha.com) അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി മധുവിന്റെ കേസിനോട് സര്‍കാര്‍ കാണിച്ചത് കടുത്ത അവഗണനയാണെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
T Padmanabhan says |  ആദിവാസി മധുവിന്റെ കേസ്: സര്‍കാര്‍ കാണിച്ചത് കടുത്ത അവഗണനയെന്ന് ടി പത്മനാഭന്‍


വിശന്നുവലഞ്ഞ ആ മനുഷ്യന്‍ ഒരു കടയില്‍ നിന്ന് ധാന്യം മോഷ്ടിച്ചതിന്റെ പേരില്‍ കടയുടമയും സംഘവും കൈകള്‍ കെട്ടി തല്ലിക്കൊന്നത് അതീവ വേദനയുളവാക്കുന്നതാണ്. ആ പാവപ്പെട്ട ആദിവാസിക്ക് നീതികിട്ടാന്‍ ഇത്ര വൈകിയത് എന്തുകൊണ്ടാണ്. മധുവിന്റെ കേസ് വാദിക്കാന്‍ മജിസ്‌ട്രേറ്റിന് സമയമില്ല. കേസിനായി മൂന്നു സ്‌പെഷ്യല്‍ പ്രോസിക്യുടറെ നിയമിച്ചെങ്കിലും അവര്‍ക്ക് ശമ്പളമോ സഞ്ചാരസൗകര്യമോ ഓഫീസോ ഒന്നും നല്‍കാത്തതിന്റെ പേരില്‍ അവര്‍ കേസ് ഉപേക്ഷിച്ച് പോവുകയായിരുന്നു. ഒടുവില്‍ നാലാമത്തെ സ്‌പെഷ്യന്‍ പ്രോസിക്യുടറെ നിയമിച്ച് അയാള്‍ക്ക് ശമ്പളമായി നല്‍കിയത് വെറും 140 രൂപ. തൊഴിലുറപ്പു കൂലി ഇതിനേക്കാള്‍ കൂടുതലുണ്ട്. എങ്കിലും അയാള്‍ നല്ല നിലയില്‍ കേസ് കൈകാര്യം ചെയ്യുന്നു. സര്‍കാരല്ലേ ഇവര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കേണ്ടത്, ടി പത്മനാഭന്‍ ചോദിച്ചു.

പ്രൊസിക്യുടര്‍ രാജിവെക്കാതെ എതിര്‍പ് നേരിട്ട് കേസ് നടത്തുന്ന കാര്യം എത്രയോ തവണ ഞാന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. അദ്ദേഹം അസംബ്ലിയില്‍ ഈക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു.

പരിപാടിയില്‍ ഡോ ടി ശിവദാസന്‍ എം പി അധ്യക്ഷനായി. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രടറി വി കെ മധു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, അഡ്വ പി കെ അന്‍വര്‍, എം കെ രമേഷ്‌കുമാര്‍, ഡോ എ വത്സലന്‍, പി കെ വിജയന്‍, ടി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords:  Kerala, Kannur, News, Government, Case, Pinarayi vijayan, Minister, T Padmanabhan about adivasi Madhu's case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia