മുസ്ലിം വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിനെ അറസ്റ്റ്ചെയ്ത് ജാമ്യത്തില്‍ വിട്ടു; പോലീസ് മേധാവി അറസ്റ്റിലാകുന്നത് സംസ്ഥാന പോലീസ് ചരിത്രത്തില്‍ അപൂര്‍വം
Aug 6, 2017, 14:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06/08/2017) ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ച ശേഷം മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്ന കേസിലാണ് അറസ്റ്റ്. സെന്‍കുമാര്‍ നേരത്തെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് ചെയ്ത ഉടനെ അദ്ദേഹത്തെ വിട്ടയച്ചു.
ജാമ്യം നേടിയതിന് പിന്നാലെ ജൂലൈ 29ന് സെന്‍കുമാര്‍ ക്രൈംബ്രാഞ്ച് സൈബര്‍ സെല്ലിലെത്തി സ്വമേധയ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത അധികൃതര്‍ ഞായറാഴ്ചയാണ് പുറത്ത് വിട്ടത്. പോലീസ് മേധാവി അറസ്റ്റിലാകുന്നത് സംസ്ഥാന പോലീസിന്റെ ചരിത്രത്തില്‍ അപൂര്‍വ സംഭവമാണ്.
ഒരു വാരികക്ക് നല്കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയതെന്നാണ് ആരോപണം. ഭീകര സംഘടനയായ ദാഇഷും ആര്‍എസ്എസും രണ്ടാണെന്നും കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും സംസ്ഥാനത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്നുമുള്ള ഗുരുതരമായ പ്രസ്താവനകളാണ് സെന്‍കുമാര്‍ അഭിമുഖത്തില്‍ നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Thiruvananthapuram, Kerala, Arrest, Case, High Court, Crime Branch, T P Senkumar arrested and let out on bail.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.