വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസ്‌റുദ്ദീന്‍ അന്തരിച്ചു; വെള്ളിയാഴ്ച കടകൾ അടച്ചിടും

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 10.02.2022) വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍ (79) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടായി തുടരുകയായിരുന്നു.
   
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസ്‌റുദ്ദീന്‍ അന്തരിച്ചു; വെള്ളിയാഴ്ച കടകൾ അടച്ചിടും


 
വ്യാപാരികളെ സംഘടിപ്പിച്ച് കരുത്തുറ്റ സംഘടനയാക്കി മാറ്റാന്‍ നസറുദ്ദീനു കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഉല്‍പ്പന്നങ്ങള്‍ ഒരു വര്‍ഷത്തോളം ബഹിഷ്‌ക്കരിച്ച് കുത്തക കമ്പനികളുടെ ചൂഷണങ്ങള്‍ക്കെതിരെ സമരം നയിച്ചിരുന്നു. ടാക്‌സ് പ്രശ്‌നത്തില്‍ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥരെ തടഞ്ഞു കൊണ്ട് വ്യാപാരി സമൂഹത്തെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ നസറുദ്ദീന് കഴിഞ്ഞിരുന്നു.

നസറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച കടകള്‍ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ആഹ്വനം ചെയ്തിട്ടുണ്ട്. 

സംസ്‌ക്കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കോഴിക്കോട് കണ്ണംപറമ്പില്‍ നടക്കും. പൊതു ദര്‍ശനം കോഴിക്കോട് നടക്കാവിലെ വീട്ടില്‍ കേവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് നടക്കും.

നസറുദ്ദീൻ്റെ മരണത്തിൻ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചിച്ചു.

Keywords:  Kerala, Kozhikode, News, Death, Hospital, Top-Headlines,  T Nasarudheen passed away
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia