വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസ്‌റുദ്ദീന്‍ അന്തരിച്ചു; വെള്ളിയാഴ്ച കടകൾ അടച്ചിടും
Feb 11, 2022, 00:11 IST
കോഴിക്കോട്: (www.kvartha.com 10.02.2022) വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍ (79) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടായി തുടരുകയായിരുന്നു.
വ്യാപാരികളെ സംഘടിപ്പിച്ച് കരുത്തുറ്റ സംഘടനയാക്കി മാറ്റാന്‍ നസറുദ്ദീനു കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഉല്‍പ്പന്നങ്ങള്‍ ഒരു വര്‍ഷത്തോളം ബഹിഷ്‌ക്കരിച്ച് കുത്തക കമ്പനികളുടെ ചൂഷണങ്ങള്‍ക്കെതിരെ സമരം നയിച്ചിരുന്നു. ടാക്‌സ് പ്രശ്‌നത്തില്‍ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥരെ തടഞ്ഞു കൊണ്ട് വ്യാപാരി സമൂഹത്തെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ നസറുദ്ദീന് കഴിഞ്ഞിരുന്നു.

നസറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച കടകള്‍ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ആഹ്വനം ചെയ്തിട്ടുണ്ട്.
സംസ്‌ക്കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കോഴിക്കോട് കണ്ണംപറമ്പില്‍ നടക്കും. പൊതു ദര്‍ശനം കോഴിക്കോട് നടക്കാവിലെ വീട്ടില്‍ കേവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് നടക്കും.
നസറുദ്ദീൻ്റെ മരണത്തിൻ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചിച്ചു.
Keywords: Kerala, Kozhikode, News, Death, Hospital, Top-Headlines, T Nasarudheen passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.