ആതുര സേവനമേഖലയില്‍ എസ്‌വൈഎസിന്റെ ഇടപെടല്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി; അശരണര്‍ക്ക് ആശ്രയമായി ആര്‍സിസിക്ക് സമീപം നിര്‍മിച്ച സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു
                                                 Oct 26, 2019, 12:20 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  തിരുവനന്തപുരം: (www.kvartha.com 26.10.2019) മെഡിക്കല്‍ കോളേജ്, ആര്‍.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിലെ പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസ, ഭക്ഷണ സൗകര്യമൊരുക്കാന്‍ എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റി ആര്‍സിസിക്ക് സമീപം നിര്‍മ്മിച്ച സാന്ത്വന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ആതുര സേവന മേഖലയില്‍ എസ് വൈ എസിന്റെ ഇടപെടല്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാന്ത്വനം എന്ന പേരില്‍ തന്നെ ഔചിത്യ ഭംഗിയുണ്ടെന്നും അത് ഒരു രോഗിയെ സംബന്ധിച്ച് ഏറെ ആശ്വാസം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ്ഥാനത്തിന്റെ ഗള്‍ഫ് ഘടകമായ ഐ സി എഫിന്റെ സഹകരണത്തോടെയാണ് സാന്ത്വനം സെന്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 
 
സര്‍വ മനുഷ്യരോടും കരുണ കാണിക്കാനും വേദനിക്കുന്നവന്റെ കുടെ നിന്ന് കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കാന്തപുരം ചൂണ്ടിക്കാട്ടി. എസ്‌വൈഎസിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നേരില്‍ അനുഭവിച്ചിട്ടുണ്ടെന്നും കഴിഞ്ഞ പ്രളയത്തില്‍ കവളപ്പാറയിലും പുത്തുമലയിലും സാന്ത്വനം പ്രവര്‍ത്തകരുടെ നിറസാന്നിധ്യം ഏറെ മാതൃകാപരമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാന്ത്വനം സോഫ്റ്റ് വെയര്‍ ലോഞ്ചിംഗ് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
യുഎഇ കോണ്‍സുലര്‍ ജനറല്‍ ഡോ. ജമാല്‍ ഹുസൈന്‍ അല്‍ സാബി മുഖ്യാതിഥിയായിരുന്നു. സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിച്ചു. കാല്‍ലക്ഷം സാന്ത്വനം വളണ്ടിയര്‍മാരുടെ സമര്‍പ്പണം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരിയും ദാറുല്‍ ഖൈര്‍ ഭവനനിര്‍മാണ പദ്ധതി സമര്‍പ്പണം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും നിര്‍വഹിച്ചു. ബി സത്യന്‍ എം എല്‍ എ, നിയുക്ത എം എല്‍ എ വി കെ പ്രശാന്ത്, കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍, മുന്‍ എം എല്‍ എ യൂനുസ് കുഞ്ഞ്, പി എ ഹൈദറോസ് മുസ്ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ, സയ്യിദ് ത്വാഹാ, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, സി പി മൂസാ ഹാജി, സി പി സൈതലവി ചെങ്ങര, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എ സൈഫുദ്ദീന്‍ ഹാജി, അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല, ഡോ. മുഹമ്മദ് ഹനീഫ, നിസാമുദ്ദീന്‍ ഫാളിലി, മജീദ് കക്കാട്, സിദ്ദീഖ് സഖാഫി നേമം തുടങ്ങിയവര്‍ സംസാരിച്ചു.
 
 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) 
  
Keywords: News, Kerala, UAE, Thiruvananthapuram, SYS, hospital, diseased, Chief Minister, Pinarayi vijayan, Minister, sys santhwanam centre inaugurated by chief minister of kerala
 
Keywords: News, Kerala, UAE, Thiruvananthapuram, SYS, hospital, diseased, Chief Minister, Pinarayi vijayan, Minister, sys santhwanam centre inaugurated by chief minister of kerala
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.