Autobiography Cotroversy | കെ കെ ശൈലജയുടെ ആത്മകഥ വിവാദം; ബിരുദാനന്തര സിലബസില്‍ ഉള്‍പെടുത്തിയിട്ടില്ലെന്ന് സിന്‍ഡികേറ്റംഗം

 


കണ്ണൂര്‍: (www.kvartha.com) മുന്‍ ആരോഗ്യ മന്ത്രിയായ കെ കെ ശൈലജയുടെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി സിന്‍ഡികേറ്റംഗം കെ സുകന്യ. കണ്ണൂര്‍ സര്‍വകലാശാല എം എ ഇന്‍ഗ്ലീഷ് സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' ഉള്‍പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിലെന്നാണ് സിന്‍ഡികേറ്റംഗത്തിന്റെ വിശദീകരണം.

കെ കൈ ശൈലജയുടെ ജീവചരിത്രം സിലബസില്‍ ഉള്‍പെപ്പടുത്തിയെന്ന തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തതെന്നും അവര്‍ പറഞ്ഞു. ലൈഫ് നരേറ്റീവ് വിഭാഗത്തിലാണ് പുസ്തകം ഉള്‍പെടുത്തിയത്. ഇതേ വിഭാഗത്തില്‍ മഹാത്മാ ഗാന്ധി, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പെട്ടിട്ടുള്ളതെന്നും തന്റെ ഫേസ്ബുക് പേജിലെഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്ന വാര്‍ത്ത തെറ്റിദ്ധാരണാ ജനകമാണെന്നും എന്‍ സുകന്യ വ്യക്തമാക്കി. പിജി ഇന്‍ഗ്ലീഷ് സിലബസില്‍ ഓടോബയോഗ്രഫി സംബന്ധിച്ച് കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. ആ ഭാഗത്ത് അധിക വായനയ്ക്കായി കോര്‍ റീഡിങ് വിഭാഗത്തില്‍ മഹാത്മാഗാന്ധിയുടെ ആത്മകഥ, ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ ആത്മകഥ, സി കെ ജാനുവിന്റെ ആത്മകഥ തുടങ്ങിയവയുടെ ഒപ്പമാണ് ശൈലജ ടീചറുടെ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന ആത്മകഥയും ഉള്‍പെടുത്തിയിട്ടുള്ളതെന്നും എന്‍ സുകന്യ പറഞ്ഞു.

പി ജി സിലബസ് പരിഷ്‌കരണം നടന്നിട്ടില്ല എന്ന തെറ്റായ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് വസ്തുതാ വിരുദ്ധമാണെന്ന് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പോടെ എല്ലാവര്‍ക്കും ബോധ്യമായി. അപ്പോഴാണ് പുതിയ വിവാദം ഉയര്‍ത്തിയിരിക്കുന്നത്. തികച്ചും അനാവശ്യമായ ഈ വിവാദം തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും സുകന്യ വ്യക്തമാക്കി.

കെ കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പെടുത്തിയ വിഷയത്തില്‍ വിശദീകരണവുമായി അഡ്‌ഹോക് കമിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്നായിരുന്നു അഡ്ഹോക് കമിറ്റിയുടെ വിശദീകരണം. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നും അഡ്‌ഹോക് കമിറ്റി പ്രതികരിച്ചിരുന്നു.

അകാഡമിക് കൗന്‍സില്‍ കന്‍വീനര്‍ അധ്യക്ഷനായ അഡ്‌ഹോക് കമിറ്റിയാണ് സിലബസ് തയ്യാറാക്കിയത്. അതേസമയം കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ പുസ്തകം ഉള്‍പെടുത്തിയതിനോട് യോജിക്കുന്നില്ലെന്നും തന്റെ പുസ്തകം ഉള്‍പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

Autobiography Cotroversy | കെ കെ ശൈലജയുടെ ആത്മകഥ വിവാദം; ബിരുദാനന്തര സിലബസില്‍ ഉള്‍പെടുത്തിയിട്ടില്ലെന്ന് സിന്‍ഡികേറ്റംഗം


Keywords:  News, Kerala, Kerala-News, News-Malayalam, Kannur-News, Syndicate Member, KK Shailaja, Autobiography, Syllabus, Syndicate member says that KK Shailaja's autobiography not included in the syllabus.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia