Symptom | ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; വേദനയില്ലാത്ത മുഴകള്‍ ചിലപ്പോള്‍ സ്തനാര്‍ബുദത്തിന്റേത് ആയേക്കാം

 


കൊച്ചി: (KVARTHA) പ്രാരംഭഘട്ടത്തില്‍ വേദനയില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഴകളാണ് അര്‍ബുദങ്ങളായി (Cancer) മാറുന്നത്. അത്തരത്തില്‍ സ്ത്രീകളെ സ്തനങ്ങളില്‍ ബാധിക്കുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം (Breast Cancer). സ്തനത്തിലെ ഒരു മുഴയില്‍ നിന്നാണ് സ്തനാര്‍ബുദം ആരംഭിക്കുന്നത്. ഇത് മുഴയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് മറ്റ് മേഖലകളിലേക്ക് വ്യാപിക്കും. ശരീരത്തിന്റെ നോഡുകള്‍, രക്തചംക്രമണം വഴി ശ്വാസകോശം, കരള്‍, മസ്തിഷ്‌കം, അസ്ഥി തുടങ്ങിയ മറ്റ് അവയവങ്ങളിലേക്കും ഇത് വ്യാപിക്കാമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രായമായ സ്ത്രീകളെയാണ് സ്തനാര്‍ബുദം കൂടുതലായി ബാധിക്കുന്നത്. പുരുഷന്മാരില്‍ 0.5-1% മാത്രമേ ഇത് കാണുന്നുള്ളുവെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ ഏകദേശം ഒന്‍പത് ദശലക്ഷം സ്ത്രീകള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2020ല്‍ 2.3 ദശലക്ഷം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ബാധിച്ചതായി ലോകാരോഗ്യ സംഘടന റിപോര്‍ട് ചെയ്തു.

20 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകളും മാസത്തിലൊരിക്കല്‍ സ്തനങ്ങള്‍ സ്വയം പരിശോധിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. സ്തനത്തില്‍ മുഴകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക. എന്നാല്‍ എല്ലാ മുഴകളും കാന്‍സറാകണമെന്നില്ല. ചര്‍മത്തിന്റെ നിറത്തിലുണ്ടാകുന്ന എന്തെങ്കിലും മാറ്റങ്ങളും നിസാരമായി കാണരുത്. നേരത്തെ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം ഭേദമാക്കാവുന്ന രോഗമാണെന്നും അവര്‍ പറയുന്നു.

സ്തനാര്‍ബുദത്തിന്റെ 5 പ്രധാന ലക്ഷണങ്ങള്‍ ഇങ്ങനെ:

1. 
സ്തനത്തി ലുണ്ടാകുന്ന മുഴകള്‍: എന്നാല്‍ സ്തനത്തിലുണ്ടാകുന്ന എല്ലാ മുഴയും കാന്‍സര്‍ ആകണമെന്നില്ല. സ്തനത്തില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന മുഴകള്‍ കാന്‍സര്‍ അല്ലാത്ത രീതിയിലുള്ള ഫൈബ്രോഡിനോമിയ ആണ്. എന്നാല്‍ ബ്രെസ്റ്റില്‍ ഒരു മുഴ കാണുകയും അത് മാറാതെ നില്‍ക്കുകയും അതിന്റെ വലുപ്പം കൂടുകയും ചെയ്യുകയാണെങ്കില്‍ അത് ഒരു പക്ഷേ കാന്‍സര്‍ മുഴ ആയിരിക്കാം.

2.  സ്തനത്തി ന്റെ ഷേപിലുണ്ടാകുന്ന വ്യത്യാസം: സാധാരണ രണ്ട് സ്തനങ്ങളും ഏകദേശം ഒരു പോലെ ആയിരിക്കും. ചെറിയ രീതിയിലുള്ള വ്യത്യാസങ്ങള്‍ കാണാം. എന്നാല്‍ പെട്ടെന്ന് കുറച്ചു നാളുകള്‍ക്കുശേഷം ഒരു സ്തനം മറ്റേ സ്തനത്തിനേക്കാള്‍ എന്തെങ്കിലും വ്യത്യാസം സംഭവിക്കുകയാണെങ്കില്‍ അതിനകത്ത് ഒരു മുഴ വളരുന്നുണ്ടാകുമെന്നാണ് അനുമാനം.

Symptom | ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; വേദനയില്ലാത്ത മുഴകള്‍ ചിലപ്പോള്‍ സ്തനാര്‍ബുദത്തിന്റേത് ആയേക്കാം

3. സ്തനത്തിന്റെ തൊലിപ്പുറത്തുണ്ടാകുന്ന (ചര്‍മം) നിറവ്യത്യാസങ്ങള്‍: പലപ്പോഴും സ്ത്രീകള്‍ അവഗണിക്കുന്ന ഒരു കാര്യം മുല ഞെട്ട് അകത്തോട്ട് വലിഞ്ഞിരിക്കുക എന്നത്. ചില സ്ത്രീകളില്‍ ജന്മനാതന്നെ മുലഞെട്ട് അകത്തോട്ട് വലിഞ്ഞിരിക്കുന്ന അവസ്ഥ കാണാറുണ്ട്. എന്നാല്‍ മുമ്പങ്ങനെ അല്ലാത്ത സ്ത്രീകളില്‍ പെട്ടെന്ന് മുലഞെട്ട് അകത്തോട്ട് വലിഞ്ഞിരിക്കുന്ന അവസ്ഥ കണ്ടാല്‍ ആ ഏരിയയില്‍ അതായത് മുലഞെട്ടിന്റെ പുറകില്‍ ഒരു കാന്‍സര്‍ മുഴ വരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്. ഈ ഒരു ലക്ഷണം വൈദ്യ പരിശോധനയ്ക്ക് വിധേയരാവണം.

4. നിപിള്‍ ഏരിയ (മുലഞ്ഞെട്ട് അഥവാ മുലക്കണ്ണ് ) അകത്തോട്ട് വലിഞ്ഞിരിക്കുന്ന അവസ്ഥ: സ്തനത്തിന്റെ തൊലിപ്പുറത്തുണ്ടാകുന്ന ചില മാറ്റങ്ങള്‍ അത് വളരെ അപൂര്‍വമായിട്ട് കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. എന്നാല്‍ പോലും അത് ഒരു പക്ഷേ സ്തനത്തിന്റെ കാന്‍സറിന്റെ കരണമായിട്ടുള്ള ഒരു ലക്ഷണമായേക്കാം.

5. ബ്രെസ്റ്റില്‍ നിന്നുണ്ടാകുന്ന ഡിസ്ചാര്‍ജ് പ്രത്യേകിച്ചും രക്തം കലര്‍ന്ന സ്രവങ്ങളും വീക്കവും: മുലക്കണ്ണില്‍നിന്ന് വരുന്ന ചില സ്രവങ്ങള്‍ പ്രത്യേകിച്ച് രക്തം കലര്‍ന്ന ഡിസ്ചാര്‍ജുകള്‍ ശ്രദ്ധിക്കേണ്ടതാണ്.

Keywords:
News, Kerala, Kerala-News, Health-News, Symptoms, Oncology, Breast Cancer, Cyst, Health, Skin, Blood, Shape, Doctor, Treatment, Symptoms of Breast Cancer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia