തുടര്‍ഭരണമുണ്ടായാല്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ; പൊതുഭരണ വകുപ്പിന് ഒരുക്കങ്ങള്‍ ആരംഭിക്കാനുള്ള നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
May 1, 2021, 17:36 IST
തിരുവനന്തപുരം: (www.kvartha.com 01.05.2021) സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടായാല്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ പൊതുഭരണ വകുപ്പിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. സത്യപ്രതിജ്ഞ നീട്ടിക്കൊണ്ട് പോകില്ലെന്ന സൂചനയാണ് സിപിഎം വൃത്തങ്ങള്‍ നല്‍കുന്നത്. കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിരിക്കെ ഭരണപ്രതിസന്ധി ഉണ്ടാകാന്‍ പാടില്ലെന്നാണ് പാര്‍ടിയുടെ നിലപാട്.
ഞായറാഴ്ച തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്‍ഡിഎഫ് അനുകൂല വിധിയെഴുത്ത് ഉണ്ടായാല്‍ പൊതുഭരണ വകുപ്പ് രാജ്ഭവനുമായി ആലോചിച്ച് മറ്റ് ക്രമീകരണങ്ങള്‍ ഒരുക്കും. കോവിഡ് പ്രോടോകോള്‍ അടക്കം പാലിക്കേണ്ടതുളളതിനാല്‍ രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. ചുരുക്കം ചിലര്‍ മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷം ആഘോഷത്തോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
മുഖ്യമന്ത്രിക്കൊപ്പം ഘടകക്ഷികളിലെ പ്രതിനിധികളായ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നും വിവരമുണ്ട്. അതേസമയം, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെ കെ ശൈലജയും മാത്രം സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന അടക്കം പറച്ചിലുമുണ്ട്. 2016ല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ആറാം ദിവസമാണ് പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ടിയുമായി കൂടിയാലോചിച്ച ശേഷമാണ് പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ജയിച്ച അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തുന്നത് കാത്തുനില്‍ക്കാതെ ഓണ്‍ലൈനായി യോഗം ചേര്‍ന്ന് പിണറായിയെ നേതാവായി തിരഞ്ഞെടുക്കാനുളള സാധ്യതയുണ്ടെന്നാണ് എല്‍ഡിഎഫ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തന്റെ മണ്ഡലമായ ധര്‍മടത്താണ് മുഖ്യമന്ത്രി ഇപ്പോഴുളളത്. ഞായറാഴ്ച തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞശേഷം തെരഞ്ഞെടുപ്പ് കമിഷന്റെ സര്‍ടിഫികറ്റും വാങ്ങിയാകും രാജിക്കത്ത് നല്‍കാന്‍ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കുക. ഞായറാഴ്ച രാത്രി തന്നെ അദ്ദേഹം തലസ്ഥാനത്തേക്ക് പുറപ്പെടുമെന്നാണ് വിവരം.
യുഡിഎഫ് അധികാരത്തില്‍ വന്നാലും സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ല. കോവിഡ് സാഹചര്യം രൂക്ഷമായിരിക്കെ ഗ്രൂപ് വഴക്കും ഘടകക്ഷികളുമായുളള തര്‍കവും കാരണം മുന്നണിയുടെ പതിവ് ശൈലി ആവര്‍ത്തിച്ചാല്‍ സര്‍കാരിന്റെ തുടക്കത്തില്‍ തന്നെ അത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കും. പാര്‍ലമെന്ററി പാര്‍ടി ചേര്‍ന്ന് മുഖ്യമന്ത്രിയെ അടക്കം തീരുമാനിക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് കീറാമുട്ടിയാണ്.
Keywords: Sworn in on Monday; The Chief Minister directed the Public Administration Department to start preparations, Thiruvananthapuram, News, Chief Minister, Pinarayi vijayan, Governor, LDF, Letter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.