സ്വപ്ന സുരേഷ് ആദ്യം മുങ്ങിയത് തമിഴ്‌നാട്ടിലേക്ക്? ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.07.2020) സ്വപ്ന സുരേഷ് ആദ്യം മുങ്ങിയത് തമിഴ്‌നാട്ടിലേക്കെന്ന സൂചന നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാലോടു ഭാഗത്ത് നിന്ന് ചെങ്കോട്ടയിലേക്ക് കാര്‍ പോകുന്ന ദൃശ്യമാണ് പുറത്തായത്. എന്നാല്‍ ഇപ്പോള്‍ സ്വപ്‌ന തിരുവനന്തപുരത്ത് തിരിച്ചെത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്.

സ്വപ്ന സുരേഷ് ആദ്യം മുങ്ങിയത് തമിഴ്‌നാട്ടിലേക്ക്? ദൃശ്യങ്ങള്‍ പുറത്ത്

സ്വപ്‌ന നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ വെള്ളിയാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് അശോക് മേനോനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹര്‍ജി പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ വി രാംകുമാറും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറും കസ്റ്റംസിനായി ഹാജരാവും.

സ്വര്‍ണക്കടത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും യു എ ഇ കോണ്‍സുലേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് സ്വപ്‌ന പറയുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലുള്ള സരിതിനെയും സ്വപ്നയെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നും കസ്റ്റംസ് പറയുന്നു.

Keywords:  Kerala, News, Tamilnadu, Case, Customs, Custody, Gold, Smuggling, Accused, Bail, High Court, Car, Air Plane, Airport, Swapna's car moving to Tamil Nadu? Visuals.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia