SWISS-TOWER 24/07/2023

Court Order | സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി: സരിതയുടെ അപേക്ഷ തള്ളി കോടതി, ശക്തമായ താക്കീതും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ് ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി കോടതി തള്ളി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വിവാദ പരാമര്‍ശത്തില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതി തള്ളിയത്. അന്വേഷണ ഏജൻസിക്ക് മാത്രമേ രഹസ്യമൊഴിയുടെ പകർപ് നല്‍നാകൂവെന്ന് കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ രഹസ്യമൊഴി നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും കോടതി വ്യക്തമാക്കി.
  
Court Order | സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി: സരിതയുടെ അപേക്ഷ തള്ളി കോടതി, ശക്തമായ താക്കീതും

ക്രൈംബ്രാഞ്ചും ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു. അന്നും ഇക്കാര്യം ബോധ്യപ്പെടുത്തിയതാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. രഹസ്യമൊഴി നല്‍കിയില്ലെങ്കിലും അത് കാണിക്കുകയെങ്കിലും വേണമെന്ന് സരിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കോടതി കടുത്ത ഭാഷയിലാണ് ഇതിനെ വിമര്‍ശിച്ചത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോ ഏജന്‍സിക്കോ മാത്രമേ രഹസ്യമൊഴി നല്‍കാന്‍ കഴിയൂ എന്ന നിലപാട് കോടതി ആവര്‍ത്തിച്ചു. എന്നാല്‍ രഹസ്യമൊഴി ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് സരിത എസ് നായര്‍ വ്യക്തമാക്കി.

Keywords:  Swapna Suresh's statement: Court rejects Saritha's plea, News, Kerala, Top-Headlines, Statement, Court Order, Thiruvananthapuram, Chief Minister, Family, Ernakulam, Crime Branch, Advocate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia