Reply | ചില്ലിക്കാശുപോലും നഷ്ടപരിഹാരം നല്‍കില്ല, മാപ്പു പറയുകയുമില്ല; എംവി ഗോവിന്ദന്‍ നല്‍കിയ വകീല്‍ നോടിസിന് മറുപടിയുമായി സ്വപ്‌ന സുരേഷ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com) മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നല്‍കിയ വകീല്‍ നോടിസിന് മറുപടിയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ചില്ലിക്കാശു പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പു പറയില്ലെന്നുമാണ് സ്വപ്‌നയുടെ നിലപാട്. സ്വപ്നയുടെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് ആണ് നോടീസിന് വിശദമായ മറുപടിക്കത്ത് തയാറാക്കിയത്.

സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട കത്തില്‍ സ്വപ്ന പറയുന്നത്:


മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാന്‍ തയാറാണ്. ഫേസ്ബുക് ലൈവില്‍ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി മലയാളത്തില്‍ തന്നെ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങള്‍ വീണ്ടും കേള്‍ക്കണം. വിജയ് പിള്ള പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തിയത്. എംവി ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല.

Reply | ചില്ലിക്കാശുപോലും നഷ്ടപരിഹാരം നല്‍കില്ല, മാപ്പു പറയുകയുമില്ല; എംവി ഗോവിന്ദന്‍ നല്‍കിയ വകീല്‍ നോടിസിന് മറുപടിയുമായി സ്വപ്‌ന സുരേഷ്

വിജയ് പിള്ള വഴി എംവി ഗോവിന്ദന്‍ ബന്ധപ്പെട്ടുവെന്നും പറയുന്നില്ല. വാഗ്ദാനങ്ങള്‍ നിരസിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദന്‍ പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞതായാണ് അറിയിച്ചത്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എംവി ഗോവിന്ദന്റെ ദൂതനായാണ് വിജയ് പിള്ള വന്നതെന്ന് എവിടെയും പറയുന്നില്ല.

വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി ഫീസ് ആയി അടച്ച് കേസ് ഫയല്‍ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്.

Keywords:  Swapna Suresh replied to lawyer's notice given by MV Govindan, Kochi, News, Compensation, Notice, Kerala, Lawyer, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia