സ്വപ്ന സുരേഷ് പലരുടെയും ഉറക്കം കെടുത്തുന്നു; പല പേരുകള്‍ പല നമ്പരുകള്‍ പല കഥകള്‍

 


ADVERTISEMENT

തിരുവനന്തപുരം:  (www.kvartha.com 10.07.2020) സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്നാ സുരേഷ് ഒളിവില്‍ പോയതോടെ കോവിഡിനേക്കാള്‍ വേഗത്തില്‍ പല കഥകളാണ് തലസ്ഥാനത്ത് പ്രചരിക്കുന്നത്. യു എ ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് പര്‍ദ്ദ ധരിച്ച് സെക്രട്ടറിയേറ്റില്‍ എത്തിയിരുന്ന ഇവര്‍ സ്വപ്ന മുഹമ്മദ് എന്നാണ് പലരെയും പരിചയപ്പെട്ടിരുന്നതെന്നാണ് ഏറ്റവും പുതിയ കഥ. സെക്രട്ടറിയേറ്റിലേയും മന്ത്രിമാരുടെ ഓഫീസിലെ ചില ജീവനക്കാരെയും ഉദ്ദരിച്ചാണ് ചില ചാനലുകള്‍ ഈ വാര്‍ത്ത നല്‍കിയത്. ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ല. സ്വപ്നയുമായി അടുപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരാരോ തടിതപ്പാനുള്ള നീക്കമാണോ എന്നും സംശയമുണ്ട്. സോളാര്‍ വിവാദ കാലത്തും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വപ്നാ സുരേഷ് പര്‍ദ്ദയണിച്ച ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയതിന് ശേഷമാണ് ഈ വാര്‍ത്ത വന്നത് എന്നതും ശ്രദ്ധേയമാണ്.
സ്വപ്ന സുരേഷ് പലരുടെയും ഉറക്കം കെടുത്തുന്നു; പല പേരുകള്‍ പല നമ്പരുകള്‍ പല കഥകള്‍

ഒളിവില്‍ കഴിയുന്ന സ്വപ്നയുടെ ഫോണ്‍ ഓഫാണെങ്കിലും മറ്റ് ചില നമ്പരുകളില്‍ നിന്ന് വിശ്വസ്തരെ വിളിച്ചതായും അറിയുന്നു. കസ്റ്റംസ് ഇക്കാര്യം സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. സ്വപ്നയുടെ സുഹൃത്തുക്കളും പരിചയക്കാരും നിരീക്ഷണത്തിലാണ്. തെളിവുകള്‍ ശേഖരിച്ച ശേഷം ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് അറിയുന്നത്. രാഷ്ട്രീയ ബന്ധമുള്ളവരും ഉന്നത ഉദ്യോഗസ്ഥരും ചില ബിസിനസ്സുകാരും സുഹൃത്ത് വലയത്തിലുണ്ടെന്നാണ് പലരും പറയുന്നത്. ഇതില്‍ ചിലരെ കസ്റ്റംസ് രഹസ്യമായി ചോദ്യം ചെയ്‌തെന്നും പറയുന്നു. സ്വപ്ന സുരേഷ് നാല് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

സ്വപ്ന കേരളം വിട്ടിട്ടില്ലെന്ന സംശയം കസ്റ്റംസിനുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിലൂടെ സ്വപ്ന കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നത്. ഒളിവിലിരുന്ന് സ്വപ്ന ആരെയൊക്കെ ബന്ധപ്പെടുമെന്ന് കണ്ടെത്താന്‍ എളുപ്പമാണ്.  സ്വകാര്യ ചാനലിലേക്ക് ശബ്ദ സന്ദേശമയച്ച സംഭവത്തിലുള്ള അന്വേഷണത്തില്‍ പ്രമുഖ രാഷ്ട്രിയനേതാവിന്റെ സഹായം ലഭിച്ചെന്ന് അറിയുന്നു. എന്തായാലും താമസിക്കാതെ അറസ്റ്റുണ്ടാവുമെന്നും അതിന് ശേഷം കൂടുതല്‍ കഥകള്‍ പുറത്ത് വരുമെന്നും വ്യക്തമാണ്.


Keywords:  Thiruvananthapuram, News, Kerala, Case, Registration, Gold, Smuggling, COVID19,  Swapna Suresh puts many to sleep; Many names, many numbers, many stories
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia