SWISS-TOWER 24/07/2023

Swapna Suresh | മുന്‍ സ്പീകര്‍ പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മുന്‍ സ്പീകര്‍ പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. 

Swapna Suresh | മുന്‍ സ്പീകര്‍ പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്

ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങളാണ് സ്വപ്ന സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തുടര്‍ന്ന് മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച സ്വപ്ന കേസ് കൊടുത്താല്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കി.

ഒറ്റയ്ക്ക് ഔദ്യോഗിക വസതിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയില്‍ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉള്‍പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങള്‍ രാവിലെ ശ്രീരാമകൃഷ്ണന്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തില്‍ ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങള്‍ സ്വപ്ന പങ്കുവച്ചത്. ശ്രീരാമകൃഷ്ണന്‍ സ്പീകറായിരിക്കെ ഓഫിസില്‍ എത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

സ്വപ്നയുടെ കുറിപ്പ് ഇങ്ങനെ:

ശ്രീ പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കുമുള്ള ലളിതവും വിനീതവുമായ മറുപടിയും ഒരു ഓര്‍മപ്പെടുത്തലും മാത്രമാണ് ഇത്. ഇവ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നില്ലെങ്കില്‍, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ആ മാന്യനോട് അഭ്യര്‍ഥിക്കുന്നു. അങ്ങനെയെങ്കില്‍ ബാക്കി തെളിവുകള്‍ കൂടി ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കാന്‍ എനിക്ക് സാധിക്കും.

Keywords: Swapna Suresh Facebook post against P Sreeramakrishnan allegations, Thiruvananthapuram, News, Politics, Facebook Post, Criticism, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia