Support | ടൈഗർ സമീറിന് പിന്തുണയുമായി തോക്ക് സ്വാമി; പൊലീസിനെതിരെ രൂക്ഷ വിമർശനം; 'എയർഗൺ വീട്ടിൽ സൂക്ഷിക്കാൻ വാങ്ങിയതിന്റെ ബിൽ മാത്രം മതി; സ്വന്തം മക്കളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ബാധ്യത മാതാപിതാക്കൾക്കുണ്ട്'
Sep 17, 2022, 17:23 IST
തിരുവനന്തപുരം: (www.kvartha.com) തെരുവുനായയിൽ നിന്ന് വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി പോയ രക്ഷിതാവിനെതിരെ കേസെടുത്ത നടപടിയിൽ വിമർശനവുമായി തോക്കു സ്വാമി എന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രംഗത്ത്. മതപരമായ വസ്ത്രങ്ങൾ ധരിക്കുന്ന ആളുകൾക്കെതിരെ കുറ്റത്തിന്റെ ഗൗരവം പഠിക്കാതെ ആദ്യം തന്നെ 153, 153 എ തുടങ്ങിയ വകുപ്പുകൾ ചുമത്തുന്ന കേരളാ പൊലീസിന്റെ ഊളത്തരം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
'എയർഗൺ വീട്ടിൽ സൂക്ഷിക്കാൻ അത് വാങ്ങിയതിന്റെ ബിൽ മാത്രം മതി. മാത്രവുമല്ല ആംസ് ആക്ട് വൈലേറ്റ് ചെയ്യാത്ത ഒരാളെ അതിന്റെ പേരിൽ ശിക്ഷിക്കാനും കഴിയില്ല. നേരെ ചൊവ്വേ നിയമം പോലും പഠിക്കാതെയാണ് കേരളത്തിൽ പൊലീസ് ഓരോ പൊട്ടത്തരങ്ങൾ കാണിക്കുന്നത്. പിണറായി വിജയന്റേയും വേണ്ടപ്പെട്ടവരുടേയും സുരക്ഷ മാത്രം നോക്കുന്ന കേരളാ പൊലീസിന് നാട്ടുകാരുടെ സുരക്ഷയ്ക്ക് ഉറപ്പുവരുത്തേണ്ട കാര്യമില്ലല്ലോ. എന്നാൽ സ്വന്തം മക്കളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ബാധ്യത മാതാപിതാക്കൾക്ക് ഉള്ളതാണ്, ഒരാളെ എങ്ങനെ സഹായിക്കാം എന്നല്ല മറിച്ച് എങ്ങനെ ദ്രോഹിക്കാമെന്ന പൊലീസിന്റെ മനോഭാവം മാറ്റണം', സ്വാമി പോസ്റ്റിൽ പറയുന്നു.
എയർ ഗണുമായി വിദ്യാർഥികൾക്ക് അകമ്പടി പോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 'ടൈഗർ സമീർ' എന്ന സമീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. തെരുവുനായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തി 153 ബേക്കൽ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
Keywords: Thiruvananthapuram, Kerala, News, Top-Headlines, Supporters, Police, Case, Complaint, Parents, Facebook Post, Student, FIR, Controversy, Dog,Stray-Dog, Swami Bhadraanand supports Tiger Sameer.
'എയർഗൺ വീട്ടിൽ സൂക്ഷിക്കാൻ അത് വാങ്ങിയതിന്റെ ബിൽ മാത്രം മതി. മാത്രവുമല്ല ആംസ് ആക്ട് വൈലേറ്റ് ചെയ്യാത്ത ഒരാളെ അതിന്റെ പേരിൽ ശിക്ഷിക്കാനും കഴിയില്ല. നേരെ ചൊവ്വേ നിയമം പോലും പഠിക്കാതെയാണ് കേരളത്തിൽ പൊലീസ് ഓരോ പൊട്ടത്തരങ്ങൾ കാണിക്കുന്നത്. പിണറായി വിജയന്റേയും വേണ്ടപ്പെട്ടവരുടേയും സുരക്ഷ മാത്രം നോക്കുന്ന കേരളാ പൊലീസിന് നാട്ടുകാരുടെ സുരക്ഷയ്ക്ക് ഉറപ്പുവരുത്തേണ്ട കാര്യമില്ലല്ലോ. എന്നാൽ സ്വന്തം മക്കളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ബാധ്യത മാതാപിതാക്കൾക്ക് ഉള്ളതാണ്, ഒരാളെ എങ്ങനെ സഹായിക്കാം എന്നല്ല മറിച്ച് എങ്ങനെ ദ്രോഹിക്കാമെന്ന പൊലീസിന്റെ മനോഭാവം മാറ്റണം', സ്വാമി പോസ്റ്റിൽ പറയുന്നു.
എയർ ഗണുമായി വിദ്യാർഥികൾക്ക് അകമ്പടി പോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 'ടൈഗർ സമീർ' എന്ന സമീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. തെരുവുനായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തി 153 ബേക്കൽ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.