വിനോദയാത്രയ്ക്ക് പോയെന്ന പരാതിയില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

വിനോദയാത്രയ്ക്ക് പോയെന്ന പരാതിയില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍
ചേര്‍ത്തല: വിനോദയാത്രയ്ക്ക് പോയെന്ന പരാതിയില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍. സ്വകാര്യ ബസ് മുതലാളിമാരുടെ ആതിഥേയത്വം സ്വീകരിച്ച് വിനോദയാത്രയ്ക്ക് പോയെന്ന പരാതിയില്‍ കെ എസ് ആര്‍ ടി സി ചേര്‍ത്തല ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ടി.കെ.ആന്റണിയെയാണ്  സസ്‌പെന്റ് ചെയ്­തത്. കഴിഞ്ഞ ഒക്ടോബര്‍ പത്തിനായിരുന്നു സംഭവം.

ചേര്‍ത്തല ഡിപ്പോയി­ലെ ഉദ്യോഗസ്ഥരടങ്ങുന്ന പത്ത് അംഗ സംഘമാണ് കുമരകത്തേയ്ക്ക് വിനോദയാത്രയ്ക്ക് പോയത്. സ്വകാര്യബസ് ഉടമകളുടെ ആതിഥേയത്വത്തിലാണ് ഇവര്‍ വിനോദയാത്ര നടത്തിയതെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം ഡിപ്പോയിലെത്തി അന്വേഷണം നടത്തുകയായിരുന്നു. വിനോദയാത്രയ്ക്ക് പോയതായി പരാതിയുണ്ടായ ദിവസം ഹാജര്‍ ബുക്കില്‍ ഒപ്പിട്ട ശേഷം ഡ്യൂട്ടിക്ക് കയറാതിരുന്നതിന്റെ പേരിലാണ് നടപ­ടി.

Keywords : Cherthala, Complaint, Vehicle, Suspenction, Private, Bus, October, Kerala vartha, Malayalam News, Malayalam Vartha.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia