വിനോദയാത്രയ്ക്ക് പോയെന്ന പരാതിയില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍
Dec 5, 2012, 17:22 IST
ചേര്‍ത്തല: വിനോദയാത്രയ്ക്ക് പോയെന്ന പരാതിയില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍. സ്വകാര്യ ബസ് മുതലാളിമാരുടെ ആതിഥേയത്വം സ്വീകരിച്ച് വിനോദയാത്രയ്ക്ക് പോയെന്ന പരാതിയില്‍ കെ എസ് ആര്‍ ടി സി ചേര്‍ത്തല ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ടി.കെ.ആന്റണിയെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ പത്തിനായിരുന്നു സംഭവം.
ചേര്‍ത്തല ഡിപ്പോയിലെ ഉദ്യോഗസ്ഥരടങ്ങുന്ന പത്ത് അംഗ സംഘമാണ് കുമരകത്തേയ്ക്ക് വിനോദയാത്രയ്ക്ക് പോയത്. സ്വകാര്യബസ് ഉടമകളുടെ ആതിഥേയത്വത്തിലാണ് ഇവര്‍ വിനോദയാത്ര നടത്തിയതെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം ഡിപ്പോയിലെത്തി അന്വേഷണം നടത്തുകയായിരുന്നു. വിനോദയാത്രയ്ക്ക് പോയതായി പരാതിയുണ്ടായ ദിവസം ഹാജര്‍ ബുക്കില്‍ ഒപ്പിട്ട ശേഷം ഡ്യൂട്ടിക്ക് കയറാതിരുന്നതിന്റെ പേരിലാണ് നടപടി.
Keywords : Cherthala, Complaint, Vehicle, Suspenction, Private, Bus, October, Kerala vartha, Malayalam News, Malayalam Vartha.
Keywords : Cherthala, Complaint, Vehicle, Suspenction, Private, Bus, October, Kerala vartha, Malayalam News, Malayalam Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.