Suicide Attempt | 'വയോധികനോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സസ്‌പെന്‍ഷനിലായ സി ഐ ആത്മഹത്യക്ക് ശ്രമിച്ചു'; കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍
Feb 24, 2023, 19:33 IST
തൃശ്ശൂര്‍: (www.kvartha.com) വയോധികനോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സസ്‌പെന്‍ഷനിലായ സി ഐ ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. പാലക്കാട് മീനാക്ഷിപുരം ഇന്‍സ്‌പെക്ടര്‍ പിഎം ലിബിയാണ് കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. ലിബിയെ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമായിരുന്നു ലിബിയെ സസ്‌പെന്‍ഡ് ചെയ്തത്.
ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. കഴിഞ്ഞ ദിവസം പരാതി പറയാന്‍ മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിലെത്തിയ മധ്യവയസ്‌കനെ സിഐ താമസിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മോശമായി പൊരുമാറിയെന്നായിരുന്നു പരാതി.
അതിനുശേഷം പലതവണ 57കാരനെ സിഐ ശല്യം ചെയ്തതായി പറയുന്നു. ഒടുവില്‍ ഫോണിലും താമസ സ്ഥലത്തും എത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ജില്ലാ പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ ക്രൈം റെകോര്‍ഡ്സ് ബ്യൂറോയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സസ്പെന്‍ഷന്‍.
ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി ശശികുമാറാണ് കേസ് അന്വേഷിക്കുന്നത്. പരിശോധനയ്ക്കിടെ യുവാക്കളില്‍ നിന്നു പിടികൂടിയ എംഡിഎംഎയുടെ അളവു കുറച്ചു കാണിച്ചെന്ന ആരോപണത്തിലും സിഐക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
Keywords: Suspended CI tried to commit suicide, Thrissur, News, Suspension, Suicide Attempt, Hospital, Treatment, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.