Evidence collection | എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുകേസിലെ പ്രതിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുവരും

 


കണ്ണൂര്‍: (www.kvartha.com) എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പു കേസിലെ പ്രതി ശാറൂഖ് സെയ്ഫിനെ കണ്ണൂരിലേക്ക് കൊണ്ടുവരും. കൃത്യം നടന്ന കണ്ണൂര്‍ - ആലപ്പുഴ എക്‌സ്പ്രസിലെ ഡി വണ്‍, ഡി ടൂ കംപാര്‍ട് മെന്റുകളില്‍ തെളിവെടുപ്പ് നടത്തും. ഇതിനിടെ പ്രതി രക്ഷപ്പെട്ടത് കണ്ണൂരില്‍ നിന്നാണെന്ന വിവരം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം സമ്പര്‍ക ക്രാന്തിയിലാണ് പ്രതി മഹാരാഷ്ട്രയിലേക്ക് പോയതെന്നാണ് വിവരം.

എന്നാല്‍ അതുവരെ ഇയാള്‍ എവിടെയാണ് ഒളിച്ചിരുന്നതെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ട്രാകിനു സമീപത്തെ കുറ്റികാട്ടിലോ ഏതെങ്കിലും ലോഡ്ജ് മുറിയിലോ ഇയാള്‍ അഭയം തേടിയിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പൊള്ളലേറ്റ പ്രതി ചികിത്സ തേടി എത്തിയിരുന്നുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നുവെങ്കിലും ഇതു കുടുംബ സമേതമെത്തിയ മറ്റൊരാളാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചിരുന്നു.

Evidence collection | എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുകേസിലെ പ്രതിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുവരും

എന്നാല്‍ എലത്തൂരില്‍ കംപാര്‍ടുമെന്റില്‍ തീക്കളി നടത്തിയ പ്രതി അതേ ട്രെയിനില്‍ തന്നെ കണ്ണൂരില്‍ വന്നിറങ്ങിയിട്ടും പിടികൂടാന്‍ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. കണ്ണൂര്‍ പോലുള്ള താരതമ്യേനെ ചെറിയ റെയില്‍വേസ്റ്റേഷനില്‍ പ്രതി വന്നിറങ്ങുമെന്നും ഇതല്ലാതെ മറ്റു മാര്‍ഗമൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ലെന്ന് മുന്‍കൂട്ടി കാണാന്‍ പൊലീസിനോ മറ്റു സംവിധാനങ്ങള്‍ക്കോ കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

പ്രതി കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നും ടികറ്റ് എടുക്കാതെയാണ് സമ്പര്‍ക ക്രാന്തി എക്‌സ്പ്രസില്‍ കയറി രക്ഷപ്പെട്ടതെന്ന കാര്യം പൊലീസ് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

Keywords:  Suspect in Elathur train arson case will be brought to Kannur for evidence collection, Kannur, News, Alappuzha, Train, Accused, Railway, CCTV, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia