Surya's Parents | സൂര്യ കണ്ണൂരിലെ വിസ്മയയോ? ഭര്‍ത്താവില്‍ നിന്നും ബന്ധുകളില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് അതിക്രൂരമായ പീഡനമെന്ന് മാതാപിതാക്കള്‍

 


കണ്ണൂര്‍: (www.kvartha.com) വിസ്മയക്ക് സംഭവിച്ചതു പോലെ സൂര്യയ്ക്കും ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കൊടുംക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നുവെന്ന ഞെട്ടിക്കുന്ന ആരോപണവുമായി രക്ഷിതാക്കള്‍.

കരിവെള്ളൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ മകള്‍ ക്രൂര പീഡനം നേരിട്ടെന്ന് ആത്മഹത്യ ചെയ്ത സൂര്യയുടെ മാതാവ് സുഗതയും പിതാവും പെരുവാമ്പയിലെ വ്യാപാരിയുമായ രാമചന്ദ്രനും മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തി.

Surya's Parents | സൂര്യ കണ്ണൂരിലെ വിസ്മയയോ? ഭര്‍ത്താവില്‍ നിന്നും ബന്ധുകളില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് അതിക്രൂരമായ പീഡനമെന്ന് മാതാപിതാക്കള്‍

തന്റെ ഇളയ മകള്‍ക്ക് സൂര്യ പീഡനം വിവരിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. മകളുടെ ഫോണില്‍ ഇതിന്റെ തെളിവുകളുണ്ടെന്നും സുഗത പറഞ്ഞു. കരിവെള്ളൂര്‍ കൂക്കാനത്തെ ഭര്‍തൃവീട്ടിലാണ് 24 വയസുകാരിയായ കെ പി സൂര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും താന്‍ കടുത്ത മാനസിക പീഡനം നേരിട്ടതിന്റെ ചില സൂചനകള്‍ സൂര്യ നേരത്തെ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു.

എന്നാല്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണോ എന്നതുള്‍പെടെ മകള്‍ വ്യക്തമാക്കിയിരുന്നില്ല. ഓണത്തിന് വീട്ടിലേക്ക് വരുമ്പോള്‍ പറയാമെന്നായിരുന്നു സൂര്യ പറഞ്ഞിരുന്നത്. പീഡനത്തിന്റെ തെളിവുകള്‍ സൂര്യയുടെ ഫോണിലുണ്ടെന്നും മാതാവ് പറഞ്ഞു. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എട്ടു മാസം പ്രായമുള്ള മകനുണ്ട്. കുഞ്ഞിനെ നോക്കുന്നതില്‍ സഹായിക്കാന്‍ പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ തയാറായിട്ടില്ലെന്നും സൂര്യ പറഞ്ഞതായി മാതാവ് വെളിപ്പെടുത്തുന്നു.

കുളിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം കുഞ്ഞിനേയും ഒപ്പമെടുക്കണം. കുഞ്ഞിനെ നോക്കാതെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിച്ചെന്നും പല കാര്യങ്ങളും മകള്‍ തങ്ങളോട് പറയാതെ ഉള്ളിലൊതുക്കിയെന്ന് മനസിലാക്കുന്നതായും സൂര്യയുടെ മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഭക്ഷണം നല്‍കാതെ പോലും സൂര്യയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. പയ്യന്നൂര്‍ പൊലീസാണ് കേസെടുത്തു അന്വേഷണം നടത്തി വരുന്നത്.

Surya's Parents | സൂര്യ കണ്ണൂരിലെ വിസ്മയയോ? ഭര്‍ത്താവില്‍ നിന്നും ബന്ധുകളില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് അതിക്രൂരമായ പീഡനമെന്ന് മാതാപിതാക്കള്‍

Keywords:  Surya's Parents Against her husband and family, Kannur, News, Hang Self, Family, Media, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia