സൂര്യനെല്ലിയില്‍ തുടരന്വേഷണം ഇല്ലെന്ന് തിരുവഞ്ചൂര്‍; ഹൈക്കോടതിയെ സമീപിക്കാം

 


തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ തുടരന്വേഷണത്തിന് പ്രസക്തിയില്ലെന്ന നിയമോപദേശം അനുസരിച്ച് മാത്രമേ സര്‍ക്കാരിന് മുന്നോട്ട് പോകാനാകൂവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ്, നിയമസെക്രട്ടറി, സൂര്യനെല്ലി കേസില്‍ മുമ്പ് സര്‍ക്കാരിന് വേണ്ടി സുപ്രീകോടതിയില്‍ ഹാജരായ റിട്ട. ജസ്റ്റിസ് പത്മനാഭന്‍ നായര്‍ എന്നിവര്‍ പി.ജെ. കുര്യനെതിരെ കേസെടുക്കാന്‍ നിയപരമായ സാഹചര്യമില്ലെന്ന് കാട്ടിയാണ് സര്‍ക്കാരിന് ഉപദേശം നല്‍കിയത്.

കേസ് പുനരന്വേഷണത്തിന് വേണ്ടി പ്രതിപക്ഷത്തിന് ഹൈകോടതിയെ സമീപിക്കാമെന്നും അവര്‍ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നല്ലെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. മൂന്ന് നിയമോപദേശങ്ങളും സഭയുടെ മേശപ്പുറത്ത് വെക്കാന്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

സൂര്യനെല്ലിയില്‍ തുടരന്വേഷണം ഇല്ലെന്ന് തിരുവഞ്ചൂര്‍; ഹൈക്കോടതിയെ സമീപിക്കാംനേരത്തേ കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് നല്‍കിയ നിയമോപദേശം തള്ളി തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. സൂര്യനെല്ലി കേസില്‍ ഇതുവരെ മൂന്ന് അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്ന് കാട്ടിയാണ് ശ്രീരാമകൃഷ്ണന്‍ സമര്‍പിച്ച അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഇതേതുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു.

ഇതിനിടെ കേസില്‍ പുതുതായുണ്ടായ ശിക്ഷിക്കപ്പെട്ട ധര്‍മരാജന്റെ വെളിപ്പെടുത്തലുകളടക്കമുള്ളവയെ കുറിച്ച് നിയമോപദേശത്തില്‍ പരാമര്‍ശമില്ലെന്ന് ചൂണ്ടികാട്ടപ്പെടുന്നു. കേസിലെ പുതിയ വഴിത്തിരിവുകള്‍ കണക്കിലെടുക്കാതെയുള്ള അന്വേഷണം കുറ്റക്കാരെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ആരോപണം.

SUMMARY: Home minister Thiruvanchoor Radhakrishnan said that there is no re investigation in the involvement of P.J. Kurian in Ssuryanelli case. the government had got three legal opinions that there is no scope of re investigation in this case.

Keywords:   Suryanelli Case, High Court, Thiruvananthapuram, Case, Kerala, Thiruvanchoor Radhakrishnan, P.J. Kurian, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia