സൂര്യനെല്ലിക്കേസില്‍ പ്രതികളെ ശിക്ഷിച്ചത് ജസ്റ്റിസ് ബസന്തിനുള്ള മറുപടി: പെണ്‍കുട്ടിയുടെ മാതാവ്

 


കൊച്ചി: (www.kvartha.com 03.04.2014)  സൂര്യനെല്ലിക്കേസില്‍ മുഖ്യപ്രതി ധര്‍മരാജന്‍ ഉള്‍പെടെയുള്ള പ്രതികളുടെ ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി ജസ്റ്റിസ് ബസന്തിനുള്ള മറുപടിയാണെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ മാതാവ്. കേസിന്റെ വിചാരണ വേളയില്‍  മകളെ ബാലവേശ്യയെന്ന് ബസന്ത് വിളിച്ചിരുന്നു.

പ്രതികളെ ശിക്ഷിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ശിക്ഷ ഇത്രയും കാലം അനുഭവിച്ച വേദനയ്ക്ക് പരിഹാരമാവില്ലെന്നും മാതാവ് പറഞ്ഞു. നേരത്തെ കേസിന്റെ വിചാരണവേളയില്‍  മകളെ ആക്ഷേപിച്ച ജഡ്ജിക്ക് ഹൈക്കോടതി വിധി കൊണ്ടുപോയി കേള്‍പിച്ചുകൊടുക്കണമെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.

സൂര്യനെല്ലിക്കേസില്‍ പ്രതികളെ ശിക്ഷിച്ചത് ജസ്റ്റിസ് ബസന്തിനുള്ള മറുപടി: പെണ്‍കുട്ടിയുടെ മാതാവ്1996 ലാണ് കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ ആരംഭിച്ചത്.   പോരാട്ടത്തില്‍ പെണ്‍കുട്ടിക്കൊപ്പം നിന്ന എല്ലാവരും വിധിയില്‍ സന്തോഷിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക അനിതാ ജോര്‍ജ് അറിയിച്ചു.

വളരെ മോശമായ പരാമര്‍ശങ്ങളാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ ഉണ്ടായിരുന്നത്. മുന്‍വിധിയില്‍ സത്യസന്ധതയുണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഇത്
വൈകി വന്ന നീതിയാണെന്നും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതികരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മോദിയെ ഭയപ്പെടുന്നവര്‍ എസ്.ഡി.പി.ഐക്കാണ് വോട്ട് ചെയ്യേണ്ടത്: ഇ. അബൂബക്കര്‍

Keywords: Suryanelli case, Kochi, High Court of Kerala, Daughter, Mother, Family, Advocate, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia