സൂര്യനെല്ലി: ഇനി തുടരന്വേഷണം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം
Feb 13, 2013, 10:34 IST
കണ്ണൂര്‍: സൂര്യനെല്ലി കേസില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആസഫ് അലിയാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.
വി.എസ്. അച്യുതാനന്ദന് ഈ ആവശ്യം ഉന്നയിച്ച് ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളം സഭ തടസപ്പെടുത്തിയതാണ് സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ കാരണമായത്. കേസില്‍ കുര്യന്റെ പങ്കുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ് ആസഫ് അലിയുടെ നിയമോപദേശം. മൂന്ന് പോലീസ് സംഘങ്ങള്‍ അന്വേഷിച്ചിട്ടും കുര്യനെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല.
പീഡനത്തിനിരയായ പെണ്‍കുട്ടി ഹര്‍ജി നല്‍കിയെങ്കിലും കുര്യനെ പ്രതിചേര്‍ക്കുന്നതിനോട് സുപ്രീംകോടതിയും യോജിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തുടരന്വേഷണം വേണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നത്. നിയമ സെക്രട്ടറിയുടെ അഭിപ്രായം കൂടി കേട്ടശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശ റിപ്പോര്‍ട്ട് നിയമ വകുപ്പിന് കൈമാറിയിട്ടുണ്ട്.
കേസിലെ 34 പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് വീണ്ടും സൂര്യനെല്ലി ആളിക്കത്തിയത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് 17 വര്‍ഷം മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കിയ പല സാക്ഷികളും ചാനലുകളില്‍ മൊഴി മാറ്റിപ്പറയുകയുണ്ടായി. പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന ദിവസം പി.ജെ. കുര്യന് കുമളി ഗസ്റ്റ് ഹൗസില്‍ വന്നത് കണ്ടതായി പലരും മാധ്യമങ്ങളിലൂടെ പറയുകയുണ്ടായി.
കുര്യന് അനുകൂലമായി മൊഴി മാറ്റിയെടുത്താണ് അന്വേഷണ ചുമതലയുള്ള സിബി മാത്യൂസ് റിപ്പോര്‍ട്ട് എഴുതിയതെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.കെ. ജോഷ്വയും പറഞ്ഞതോടെയാണ് സൂര്യനെല്ലി വീണ്ടും വന്‍ വിവാദമായത്.
Keywords: Suryanelli, Case, Director, V.S Achuthanandan, Police, Rape, Girl, Report, Court, Kerala, Kannur, Kerala Vartha, Kerala News.
വി.എസ്. അച്യുതാനന്ദന് ഈ ആവശ്യം ഉന്നയിച്ച് ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളം സഭ തടസപ്പെടുത്തിയതാണ് സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ കാരണമായത്. കേസില്‍ കുര്യന്റെ പങ്കുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ് ആസഫ് അലിയുടെ നിയമോപദേശം. മൂന്ന് പോലീസ് സംഘങ്ങള്‍ അന്വേഷിച്ചിട്ടും കുര്യനെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല.

കേസിലെ 34 പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് വീണ്ടും സൂര്യനെല്ലി ആളിക്കത്തിയത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് 17 വര്‍ഷം മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കിയ പല സാക്ഷികളും ചാനലുകളില്‍ മൊഴി മാറ്റിപ്പറയുകയുണ്ടായി. പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന ദിവസം പി.ജെ. കുര്യന് കുമളി ഗസ്റ്റ് ഹൗസില്‍ വന്നത് കണ്ടതായി പലരും മാധ്യമങ്ങളിലൂടെ പറയുകയുണ്ടായി.
കുര്യന് അനുകൂലമായി മൊഴി മാറ്റിയെടുത്താണ് അന്വേഷണ ചുമതലയുള്ള സിബി മാത്യൂസ് റിപ്പോര്‍ട്ട് എഴുതിയതെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.കെ. ജോഷ്വയും പറഞ്ഞതോടെയാണ് സൂര്യനെല്ലി വീണ്ടും വന്‍ വിവാദമായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.