സൂര്യനെല്ലി: 16 പ്രതികള്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

 


കൊച്ചി: സൂര്യനെല്ലി കേസിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് 16 പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കി. 34 പ്രതികളെ വെറുതെവിട്ട ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇവരുടെ അപ്പീലുകളില്‍ വീണ്ടും വാദം കേട്ട് തീരുമാനമെടുക്കാന്‍ പരമോന്നത കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് പ്രതികള്‍ ജാമ്യഹരജി നല്‍കിയത്.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കേസില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോട്ടയം അഡീ. സെഷന്‍സ് കോടതി വിധിച്ച ശിക്ഷ പുന:സ്ഥാപിക്കപ്പെട്ടിരുന്നു. നാലാഴ്ചക്കകം ജാമ്യത്തിന് ഇവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നുമായിരുന്നു സുപ്രീം കോടതി നിര്‍ദേശം.

ഒന്നാം പ്രതി ഇടുക്കി പുതുച്ചേരി രാജു, പത്താം പ്രതിയും കോണ്‍ഗ്രസ് നേതാവുമായ കോട്ടയം അമയന്നൂര്‍ ജേക്കബ് സ്റ്റീഫന്‍, അഞ്ചാം പ്രതി കോട്ടയം കടപ്പാട്ടൂര്‍ ചെറിയാന്‍, ഏഴാം പ്രതി കോട്ടയം നെടുംതകിടിയില്‍ ജോസ്, ഒമ്പതാം പ്രതി തിരുവല്ല കൊല്ലാടുംകുടി രാജേന്ദ്രന്‍ നായര്‍, 14ാം പ്രതി മൂവാറ്റുപുഴ ആവോലി മുഹമ്മദ് യൂസഫ്, 21ാം പ്രതി കോട്ടയം പടിഞ്ഞാറ്റുകര മീനച്ചില്‍ മോട്ടോര്‍ സണ്ണി എന്ന സണ്ണി ജോര്‍ജ്, 22ാം പ്രതി പാലാ കീഴ്തടിയൂര്‍ ജിജി, 24ാം പ്രതി കോട്ടയം പൊന്‍കുന്നം സ്വദേശി ജോസഫ്, 25ാം പ്രതി കാഞ്ഞിരപ്പള്ളി ഇടത്തുപ്പറമ്പില്‍ സാബു, 27ാം പ്രതി പെരുമ്പാവൂര്‍ കീഴില്ലം സ്വദേശി വര്‍ഗീസ്, 28ാം പ്രതി കോട്ടയം വാഴൂര്‍ ജോര്‍ജെന്ന ജോര്‍ജ്കുട്ടി, 30ാം പ്രതി മൂവാറ്റുപുഴ മാറാടി സ്വദേശി അഷ്‌റഫ്, 31 ാം പ്രതി കാഞ്ഞിരപ്പള്ളി സ്വദേശി ബാജി എന്ന ആന്റണി, 35ാം പ്രതി കുടയത്തൂര്‍ സ്വദേശി ബാബു മാത്യു, 37ാം പ്രതി കോട്ടയം പുലിയന്നൂര്‍ സ്വദേശി തങ്കപ്പന്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയവര്‍.
സൂര്യനെല്ലി: 16 പ്രതികള്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കേസില്‍ തങ്ങളുടെ അപ്പീല്‍ തീര്‍പാക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. നേരത്തേ വിചാരണക്കോടതി ശിക്ഷ വിധിച്ചശേഷം ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തീര്‍പാക്കുന്നതുവരെ തങ്ങള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെന്ന് ഹരജികളില്‍ പറയുന്നു.

2000 സെപ്റ്റംബര്‍ 22നാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് 13 വര്‍ഷം വരെ തടവും പിഴയും വിധിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ച് 2005 ജനുവരി 20നാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്. മൂന്നാം പ്രതി അഡ്വ. ധര്‍മരാജന് ശിക്ഷയിളവ് അനുവദിച്ച ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

SUMMARY: Kochi: Sixteen accused in the Suryanelli gang rape case Wednesday moved the High Court for bail. The accused, who had been sentenced by the sessions court, are among the 35 acquitted by a Division Bench of the High Court in 2005. According to them, there was no material against them to prove the charges.

The Supreme Court had recently stayed the High Court judgement and directed all the acquitted accused to surrender before the special court. Dharmarajan, who had jumped bail, had recently been arrested from Karnataka and sent to jail. The High Court had reduced his life term to five years.Following the apex court judgement, Dharmarajan has to undergo the rest of his prison term.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia