Life imprisonment | സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസ്: പ്രതി അരുണിന് ജീവപര്യന്തവും, 20 വര്‍ഷം കഠിനതടവും, ആറു ലക്ഷം രൂപ പിഴയും ശിക്ഷ
Mar 31, 2023, 18:43 IST
തിരുവനന്തപുരം: (www.kvartha.com) നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശി സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഇതിനു പുറമേ 20 വര്‍ഷം കഠിനതടവും അനുഭവിക്കണം. ആറു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പറഞ്ഞത്.
പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ കൊലപാതകം, വധശ്രമം, അന്യായമായി വീട്ടില്‍ അതിക്രമിച്ച് കടക്കുക, ഭീഷണിപ്പെടുത്തല്‍, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയിട്ടുള്ളത്.
കൊല്ലപ്പെട്ട സൂര്യഗായത്രിയോട് പ്രണയമുണ്ടായിരുന്ന പ്രതി നടത്തിയ വിവാഹാഭ്യര്‍ഥന സൂര്യഗായത്രിയും കുടുംബവും നിഷേധിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മറ്റൊരു വിവാഹം കഴിച്ച് കൊല്ലത്തേക്ക് പോയ സൂര്യഗായത്രി ഭര്‍ത്താവുമായുള്ള സ്വരച്ചേര്‍ച ഇല്ലായ്മയെ തുടര്‍ന്ന് നെടുമങ്ങാട്ടേക്ക് മടങ്ങിവന്നു. ഇതറിഞ്ഞാണ് പ്രതി അവിടെയെത്തി കൊലപാതകം ചെയ്തത്.
2021 ആഗസ്റ്റ് 30നായിരുന്നു കേസിനാസ്പദമായ സംഭവം. സൂര്യഗായത്രിയുടെ വീടിന് പിറകിലൂടെ അകത്ത് കടന്ന പ്രതി ആദ്യം സൂര്യഗായത്രിയുടെ അമ്മ ഭിന്നശേഷിക്കാരിയായ വത്സലയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നിലവിളി കേട്ടെത്തിയ സൂര്യഗായത്രിയെ പ്രതി തുരുതുരെ കുത്തുകയായിരുന്നുവെന്നാണ് കേസ്. 33 കുത്തുകളാണ് സൂര്യഗായത്രിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.
ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഭരണവിഭാഗം ഡിവൈ എസ് പിയായ ബി എസ് സജിമോനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂടര്‍ എം സലാഹുദ്ദീന്‍, വിനുമുരളി, മോഹിത മോഹന്‍, ദേവിക മധു, അഖില ലാല്‍ എന്നിവര്‍ ഹാജരായി.
Keywords: Suryagayatri murder case: Accused Arun gets life imprisonment, Thiruvananthapuram, News, Murder case, Threatened, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.