സൂര്യഗായത്രിയെ ആക്രമിക്കാന്‍ കാരണം വിവാഹത്തിന് സമ്മതിക്കാത്തതെന്ന് മാതാപിതാക്കള്‍; അരുണ്‍ മോഷണക്കേസിലെ പ്രതിയെന്നും വെളിപ്പെടുത്തല്‍
Aug 31, 2021, 16:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 31.08.2021) വിവാഹ അഭ്യര്‍ഥന നിഷേധിച്ചതാണ് മകളെ അരുണ്‍ കൊലപ്പെടുത്താന്‍ കാരണമെന്ന് നെടുമങ്ങാട് കുത്തേറ്റ് ചികിത്സയിലിരിക്കെ കൊല്ലപ്പെട്ട യുവതിയുടെ അമ്മ വത്സല. അരുണ്‍ മോഷണ കേസിലെ പ്രതിയാണെന്നറിഞ്ഞാണ് വിവാഹ ആലോചന നിരസിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തി. ഒരിക്കല്‍ പ്രതി അരുണ്‍ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തുകയും മോളുടെ മാലയും മൊബൈലും തട്ടിപ്പറിക്കുകയും ചെയ്തിരുന്നു.
അന്ന് പൊലീസില്‍ പരാതി നല്‍കിയതാണ്. ആര്യനാട് എസ് ഐ അരുണിനെ താക്കീത് നല്കി വിട്ടയക്കുകയും ചെയ്തു. ആ സംഭവം കഴിഞ്ഞ് ഇപ്പോള്‍ നാല് വര്‍ഷമായി. ഈ നാല് വര്‍ഷത്തിനിടെ അരുണിനെ കൊണ്ട് യാതൊരു ഉപദ്രവും ഉണ്ടായിരുന്നില്ല. ഇന്ന് ഓര്‍ക്കാപ്പുറത്താണ് ആക്രമണം നടത്തിയതെന്നും വത്സല പറയുന്നു.
അടുത്തൊന്നും ഈ കുട്ടിയോ ഇവരുടെ കുടുംബമോ അരുണിനെതിരെ പരാതിയുമായി സമീപിച്ചിരുന്നില്ലെന്ന് പൊലീസും പറയുന്നു. നാല് വര്‍ഷം മുന്‍പ് ഇയാള്‍ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുകയും മൊബൈലും മാലയും തട്ടിയെടുക്കുകയും ചെയ്തു. അന്ന് വിഷയത്തില്‍ പൊലീസ് ഇടപെടുകയും അരുണിനെ താക്കീത് ചെയ്യുകയും ചെയ്തു. അരുണുമായുള്ള പ്രശ്നങ്ങള്‍ പൊലീസ് ഒത്തുതീര്പാക്കിയ ശേഷം കൊല്ലത്തുള്ള യുവാവുമായി സൂര്യഗായത്രിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ ചില സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി അകന്ന് നെടുമങ്ങാട്ടെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.
അരുണിന്റെ ആക്രമണത്തില്‍ 15 തവണ കുത്തേറ്റ സൂര്യഗായത്രിയെ ഗുരുതരാവസ്ഥയിലാണ് തിരുവനന്തപുരം മെഡികെല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പച്ചത്. സംഘര്‍ഷത്തില്‍ പ്രതി അരുണിനും സൂര്യഗായത്രിയുടെ അമ്മ വത്സലയ്ക്കും കുത്തേറ്റിരുന്നു. വത്സലയെ ചൊവ്വാഴ്ച പുലര്‍ച്ചയോടെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചു.
സംഭവത്തില്‍ മറ്റു ദുരൂഹതകളില്ലെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി മധു പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്താണെന്ന് പൊലീസ് പരിശോധിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍കോള്‍ വിവരങ്ങള്‍ വിശദമായി പരിശോധിക്കുമെന്നാണ് പൊലീസ് നല്കുന്ന സൂചന.
Keywords: Surya Gayatri's Parents allegations against Arun, Thiruvananthapuram, Killed, Attack, Complaint, Parents, Allegation, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

