SWISS-TOWER 24/07/2023

Jackfruit Benefit | ചക്ക കഴിക്കാന്‍ യാതൊരു മടിയും വേണ്ട; ലഭിക്കുന്നത് ശരീരത്തിന് പ്രയോജനകരമാകുന്ന ഒരുപാട് ഗുണങ്ങള്‍

 


ADVERTISEMENT

കൊച്ചി: (KVARTHA) ചക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. കറി വെച്ചും, പഴുപ്പിച്ചും കഴിക്കാറുണ്ട്. പഴുത്ത ചക്കയാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടം. ഇപ്പോള്‍ ചക്കയുടെ കാലമായതിനാല്‍ നാട്ടിന്‍ പുറങ്ങളിലെല്ലാം ഇഷ്ടംപോലെ കിട്ടും. എന്നാല്‍ പട്ടണങ്ങളില്‍ കാശ് കൊടുത്താണ് പലരും വാങ്ങുന്നത്. ചക്കയ്ക്ക് ഒരുപാട് ആരോഗ്യഗുണങ്ങളും ഉണ്ട്. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ സമ്പുഷ്ടമായ അളവിലും കലോറി കുറഞ്ഞ അളവിലും ചക്കയില്‍ അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ചക്ക ധാരാളം കഴിക്കുന്നതിലും തെറ്റില്ല.
 
Jackfruit Benefit | ചക്ക  കഴിക്കാന്‍ യാതൊരു മടിയും വേണ്ട; ലഭിക്കുന്നത് ശരീരത്തിന് പ്രയോജനകരമാകുന്ന ഒരുപാട് ഗുണങ്ങള്‍


എന്തൊക്കെയാണ് ആ ഗുണങ്ങള്‍ എന്ന് അറിയാം.

വൈറ്റമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റ്സ്, ഇലക്ട്രോലൈറ്റുകള്‍, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നം

വൈറ്റമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റ്സ്, ഇലക്ട്രോലൈറ്റുകള്‍, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് ചക്ക. എന്നാല്‍ ചക്കയുടെ ഈ ഗുണങ്ങളൊന്നും തന്നെ അധികം ആര്‍ക്കും അറിയില്ലെന്നതാണ് സത്യം.
ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കാനും ചക്കയ്ക്കു കഴിയും.

വൈറ്റമിന്‍ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാല്‍ ചക്ക കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്.

ദഹനം ശക്തിപ്പെടുത്തുന്നു


ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. അതിനാല്‍, ചക്ക പതിവായി കഴിക്കുന്നതിലൂടെ ദഹനക്കേട്, മലബന്ധം എന്നിവയുടെ പ്രശ്‌നം ക്രമേണ അപ്രത്യക്ഷമാകും. ശരീരഭാരം കുറയ്ക്കാനും ചക്ക നല്ലതാണ്. ഇതില്‍ കുറഞ്ഞ കലോറിയും കാര്‍ബോഹൈഡ്രേറ്റ് ഉള്ളതിനാല്‍ ശരീരഭാരമോ കൊഴുപ്പോ വര്‍ധിപ്പിക്കാതെ തന്നെ ശരീരത്തെ പോഷിപ്പിക്കും.

കാന്‍സര്‍ തടയുന്നു

കാന്‍സര്‍ തടയുന്നു. ഇതിലെ ലിഗ്‌നാന്‍സ് എന്ന പോളിന്യൂട്രിയന്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇവ കാന്‍സറിനു കാരണമാകുന്ന പോളിന്യൂട്രിയന്റുകളെ തടയും.

വിളര്‍ച മാറ്റുന്നു

വിളര്‍ച മാറ്റുന്നു. വിളര്‍ചയുടെ പ്രധാന കാരണം ശരീരത്തിലെ ഇരുമ്പിന്റെ അഭാവമാണ്. അമിതമായ ക്ഷീണം അനുഭവിക്കുന്നവര്‍ ഇരുമ്പിന്റെ അളവ് ശരീരത്തില്‍ കുറവാണോയെന്ന് ഇടയ്ക്കിടെ പരിശോധിക്കേണ്ടത് നല്ലതാണ്. ഭക്ഷണക്രമത്തില്‍ ഇരുമ്പിന്റെ അംശം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചക്ക കഴിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യത്തിന് ആവശ്യമായ എല്ലാത്തരം പോഷകങ്ങളുടേയും കലവറ തന്നെയാണ് ചക്ക എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കോപ്പര്‍, ഫോളേറ്റ് എന്നിവയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ, നിയാസിന്‍ എന്നിവയും കൂടുതലാണ്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിക്കുകയും ചുവന്ന രക്താണുക്കളെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ കുറവായതിനാല്‍ ഹൃദയപ്രശ്നങ്ങളുള്ളവര്‍ക്ക് ഗുണം ചെയ്യും

ചക്കയില്‍ കൊളസ്ട്രോള്‍ വളരെ കുറവാണെന്നതിനാല്‍ ഹൃദയപ്രശ്നങ്ങളുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും

തൈറോയിഡിനുള്ള പരിഹാരമാര്‍ഗം


തൈറോയ്ഡ് രോഗമുള്ളവര്‍ ചക്ക കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ചക്കയില്‍ ധാരാളം കോപ്പര്‍ അടങ്ങിയിട്ടുള്ളതിനാല്‍ കോപ്പര്‍ തൈറോയ്ഡിന് നല്ലൊരു പരിഹാരമാര്‍ഗമാണ്.

മഗ്‌നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടെ ബലത്തിനും സഹായിക്കും

ചക്കയിലെ മഗ്‌നീഷ്യം എല്ലുകളുടെ ബലത്തിനും സഹായിക്കും. മഗ്‌നീഷ്യം കാല്‍സ്യം നല്ലപോലെ ആഗിരണം ചെയ്യാന്‍ ഇത് ശരീരത്തെ സഹായിക്കും. കാല്‍സ്യം എല്ലുകളുടെ ബലത്തിന് വളരെ പ്രധാനമാണ്.

ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രണ വിധേയമാക്കുന്നു


ചക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കുന്നു. ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം മാത്രമല്ല, ഹൃദയവുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്‌നങ്ങളെയും നിയന്ത്രിക്കും.

Keywords: Surprising Health Benefits Of Jackfruit, Kochi, News, Surprising Health Benefits, Jackfruit, Health Tips, Health, Health Problem, Pressure, Heart Problem, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia