Yellow Tooth | ഇനി ചിരിക്കാന്‍ മടിക്കേണ്ട, പല്ലിന്റെ മഞ്ഞനിറം മാറ്റാം; എളുപ്പവഴി ഇതാ!
Feb 21, 2024, 16:53 IST
കൊച്ചി: (KVARTHA) എത്ര സൗന്ദര്യം ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം. പല്ല് നന്നായില്ലെങ്കില്‍ എല്ലാം തീര്‍ന്നില്ലേ? പല്ലിന്റെ സൗന്ദര്യമില്ലായ്മയും ആരോഗ്യമില്ലായ്മയും ആളുകളോട് ചിരിക്കാന്‍ വരെ ചമ്മലുണ്ടാക്കുന്ന ഒന്നാണ്, അതുകൊണ്ടുതന്നെ അത് ചിരിയെ പ്രതിസന്ധിയിലാക്കുന്നു.
എന്നാല്‍ വിഷമിക്കേണ്ട ആരോഗ്യവും ഭംഗിയുമുള്ള പല്ലുകള്‍ക്ക് വഴിയുണ്ട്. ചില ഭക്ഷണങ്ങളും പാനീയങ്ങളുമൊക്കെ ഒഴിവാക്കിയാല്‍ തന്നെ എല്ലാ പ്രശ്‌നവും പരിഹരിക്കാം. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഒഴിവാക്കേണ്ടത് എന്ന് നോക്കാം.
എന്നാല്‍ വിഷമിക്കേണ്ട ആരോഗ്യവും ഭംഗിയുമുള്ള പല്ലുകള്‍ക്ക് വഴിയുണ്ട്. ചില ഭക്ഷണങ്ങളും പാനീയങ്ങളുമൊക്കെ ഒഴിവാക്കിയാല്‍ തന്നെ എല്ലാ പ്രശ്‌നവും പരിഹരിക്കാം. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഒഴിവാക്കേണ്ടത് എന്ന് നോക്കാം.
വൈന്‍
പൊതുവെ വൈന്‍ കഴിയ്ക്കുന്നവരാണ് സ്ത്രീകളും പുരുഷന്‍മാരും. എന്നാല്‍ വൈന്‍ കഴിയ്ക്കുമ്പോള്‍ അത് പല്ലിനും അനാരോഗ്യമുണ്ടാക്കുന്നുവെന്ന് ആരും ഓര്‍ക്കാറില്ല. വൈനിലുള്ള അസിഡിക് ഘടകങ്ങളാണ് പല്ലിനെ പ്രതിസന്ധിയിലാക്കുന്നത്. അതുകൊണ്ടുതന്നെ വൈന്‍ കഴിക്കുന്നത് ഒഴിവാക്കിയാല്‍ പ്രശ്‌നം പരിഹരിക്കാം.
ഡ്രൈ ഫ്രൂട്സ്
ആരോഗ്യത്തിന് നല്ലതാണ് ഡ്രൈഫ്രൂട്സ് എങ്കിലും ഇതിന് മോശം വശം കൂടിയുണ്ട്. ഇത് കഴിയ്ക്കുന്നത് വായില്‍ പല്ലിനെ ദ്രവിപ്പിക്കുന്നതും പല്ലിന്റെ നിറം മാറ്റുന്നതുമായ ബാക്ടീരിയ ഉണ്ടാവാന്‍ കാരണമാകും. ഇതിലുള്ള പഞ്ചസാരയുടെ അളവാണ് ബാക്ടീരിയ ഉണ്ടാവാന്‍ കാരണമാകുന്നത്.
കാപ്പി
കാപ്പി കുടിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാല്‍ കാപ്പി കുടിക്കുന്നവര്‍ ഇനി പല്ലിനെ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം ഇതിലുള്ള ആസിഡ്, പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം പല്ലില്‍ ബാക്ടീരിയ വര്‍ധിയ്ക്കാന്‍ കാരണമാകുന്നു.
ലെമണേഡ്
ലെമണേഡ് ആണ് പല്ലിനെ തകരാറിലാക്കുന്ന മറ്റൊരു വില്ലന്‍. ഇതില്‍ ധാരാളം ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ പല്ലിലെ ഇനാമലില്‍ പുതിയൊരു പാളി രൂപപ്പെടാന്‍ കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത് പല്ലിനെ പ്രശ്നത്തിലാക്കുന്നു. ഇടയ്ക്കിടെ വെള്ളം കുടിച്ച് ഈ പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിയ്ക്കും.
മിഠായി
മധുരമിഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലും ഒഴിവാക്കാനാകാത്ത ഒന്നാണ് മിഠായികള്‍. വിവിധ നിറത്തിലുള്ള മിഠായികള്‍ കഴിയ്ക്കുന്നതിലൂടെ പല്ലിന്റെ ആരോഗ്യം നശിപ്പിക്കുകയും പല്ലിനെ പെട്ടെന്ന് പ്രായമാക്കുകയും ചെയ്യുന്നു.
സോഫ്റ്റ് ഡ്രിങ്ക്സ്
സോഫ്റ്റ് ഡ്രിങ്ക്സ് പല്ലിന്റെ നിറം മഞ്ഞയിലേക്ക് വരാന്‍ കാരണമാകുന്നു. സോഫ്റ്റ് ഡ്രിങ്ക്സ് കഴിച്ച ഉടന്‍ തന്നെ വായ കഴുകാന്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ പ്രശ്‌നം പരിഹരിക്കാം.
മഞ്ഞപ്പല്ല് മാറ്റാന്‍
മഞ്ഞപ്പല്ലിന്റെ നിറം മാറ്റി നല്ല വെളുവെളുത്ത പല്ല് ലഭിയ്ക്കാന്‍ ചില എളുപ്പവഴികളുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പല്ലിന്റെ നിറം വര്‍ധിപ്പിക്കുന്നു. അറിയാം എങ്ങനെയെന്ന്
ബേകിംഗ് സോഡ
കാല്‍ ടീസ്പൂണ്‍ ബേകിംഗ് സോഡ അല്‍പം ടൂത്ത് പേസ്റ്റില്‍ മിക്സ് ചെയ്ത് പല്ല് തേയ്ക്കാവുന്നതാണ്. ഇത് രണ്ട് മൂന്ന് ദിവസം തുടര്‍ചയായി ചെയ്താല്‍ തന്നെ മഞ്ഞനിറം മാറി തൂവെള്ള പല്ല് ലഭിക്കും.
ഓറന്‍ജ് തൊലി
ഓറന്‍ജ് തൊലി എടുത്ത് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പല്ലില്‍ ഉരസുക. ഇതിലുള്ള വിറ്റാമിന്‍ സിയും കാല്‍സ്യവും ചേര്‍ന്ന് പല്ലിന് തിളക്കം വര്‍ധിപ്പിക്കുന്നു.
സ്ട്രോബെറി
സ്ട്രോബെറി പല്ലിലെ കറയെ നിമിഷ നേരം കൊണ്ട് തന്നെ അപ്രത്യക്ഷമാക്കും. സ്ട്രോബെറി കഴിയ്ക്കുന്നതും പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
നാരങ്ങ
ബ്ലീചിംഗ് ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് നാരങ്ങ. നാരങ്ങ നീര് അല്‍പം പേസ്റ്റില്‍ മുക്കി അതുകൊണ്ട് പല്ല് തേച്ച് നോക്കൂ. പല്ലിന്റെ മഞ്ഞ നിറം അകറ്റുന്നതിനൊപ്പം പല്ലിന്റെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.
ഉപ്പ്
ഉപ്പ് കൊണ്ടും പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം. ഉപ്പ് ഉമിക്കരിയുമായി മിക്സ് ചെയ്ത് കൈകൊണ്ട് തേച്ച് നോക്കൂ. ഇത് പല്ലിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും മഞ്ഞ നിറത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
Keywords: Surprising foods that will turn your teeth yellow, according to dentists, Kochi, News, Yellow Teeth, Food, Dentist, Health, Health Tips, Salt, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.