SWISS-TOWER 24/07/2023

Politics | ലീഗിനെ എല്‍ഡിഎഫിലെ രണ്ടാം കക്ഷിയാക്കാന്‍ സിപിഎം കണ്ണൂര്‍ ലോബിയുടെ സര്‍ജികല്‍ സ്‌ട്രൈക്; എംവിആറിന്റെ പഴയ ശിഷ്യൻ എംവി ഗോവിന്ദന്‍ പൊടിതട്ടിയെടുക്കുന്നത് രാഷ്ട്രീയ ഗുരുവിന്റെ പഴയ ബദല്‍ രേഖ

 


ADVERTISEMENT

/ ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്തെ സിപിഎമില്‍ തിരിച്ചുവരുന്നത് എംവിആറിന്റെ പഴയ ബദല്‍ രേഖ ലൈന്‍. മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലെടുത്താല്‍ കേരളത്തിലെ മുന്നണികളുടെ ശാക്തിക ബലാബലത്തില്‍ മാറ്റമുണ്ടാകുമെന്നും മതേതരകക്ഷികളെയെല്ലാം ഒരു പ്ലാറ്റ് ഫോമിലെത്തിക്കണമെന്ന ബദല്‍ രേഖയുടെ കരടുണ്ടാക്കിയതിനാലാണ് എണ്‍പതുകളില്‍ എംവിആര്‍ സിപിഎമില്‍ നിന്നും പുറത്തു പോകേണ്ടി വന്നത്. അന്ന് പാര്‍ടി സംസ്ഥാന സെക്രടറിയേറ്റ് അംഗമായിരുന്നുവെങ്കിലും കറിവേപ്പിലപോലെയാണ് അക്കാലത്തെ തീപ്പൊരി നേതാവായിരുന്ന എംവി രാഘവനെ പാര്‍ടി പടിയടിച്ച് പുറത്താക്കിയത്.
                
Politics | ലീഗിനെ എല്‍ഡിഎഫിലെ രണ്ടാം കക്ഷിയാക്കാന്‍ സിപിഎം കണ്ണൂര്‍ ലോബിയുടെ സര്‍ജികല്‍ സ്‌ട്രൈക്; എംവിആറിന്റെ പഴയ ശിഷ്യൻ എംവി ഗോവിന്ദന്‍ പൊടിതട്ടിയെടുക്കുന്നത് രാഷ്ട്രീയ ഗുരുവിന്റെ പഴയ ബദല്‍ രേഖ

മുസ്‌ലിം ലീഗ് വര്‍ഗീയകക്ഷിയാണെന്ന് ശഠിച്ചതും യാതൊരു ബന്ധവും പാടില്ലെന്നു ശഠിച്ചതും പാര്‍ടിയിലെ പരമോന്നത നേതാവും താത്വികാചാര്യനുമായ ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു. എന്നാല്‍ പിന്നീട് നിലപാടുകളില്‍ മലക്കം മറിഞ്ഞു പിഡിപി നേതാവ് മഅദനിയെ മഹാത്മാഗാന്ധിക്ക് തുല്യമായി ഉപമിക്കുന്നതിലേക്ക് നമ്പൂതിരിപ്പാടെത്തിയെങ്കിലും മുസ്‌ലിം ലീഗിന് ബദല്‍ തേടിയിള്ള ശ്രമത്തിലായിരുന്നു സിപിഎം. വര്‍ഷങ്ങളോളും മുന്നണിക്കു പുറത്ത് ഐഎന്‍എലുമായി സഖ്യം തുടരുകയും ലീഗിലെ പുകഞ്ഞ കൊള്ളികളെ സ്വീകരിക്കുകയും ചെയ്തു സിപിഎം. എന്നാല്‍ കോടിയേരി ബാലകൃഷ്ണനില്‍ നിന്നും പാര്‍ടി സംസ്ഥാന സെക്രടറി പദവിയേറ്റെടുത്ത എംവിആറിന്റെ പ്രിയശിഷ്യനായ എംവി ഗോവിന്ദന്‍ മുസ്‌ലിം ലീഗിനെ അടവുനയത്തിലൂടെ കൂടെ ചേര്‍ക്കാമെന്ന പഴയ എംവിആര്‍ ലൈനാണ് ഇപ്പോള്‍ പാര്‍ടിക്കുള്ളില്‍ നടപ്പിലാക്കുന്നത്.
               
Politics | ലീഗിനെ എല്‍ഡിഎഫിലെ രണ്ടാം കക്ഷിയാക്കാന്‍ സിപിഎം കണ്ണൂര്‍ ലോബിയുടെ സര്‍ജികല്‍ സ്‌ട്രൈക്; എംവിആറിന്റെ പഴയ ശിഷ്യൻ എംവി ഗോവിന്ദന്‍ പൊടിതട്ടിയെടുക്കുന്നത് രാഷ്ട്രീയ ഗുരുവിന്റെ പഴയ ബദല്‍ രേഖ

  മുസ്‌ലിം ലീഗ് എല്‍ഡിഎഫിന്റെ കൂടെ വന്നാല്‍ കേരളത്തില്‍ പിന്നെ ഭരണമാറ്റമുണ്ടാകില്ലെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ബിജെപി അല്‍പം വളര്‍ച പ്രാപിക്കുമെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് തകരുമെന്നാണ് പാര്‍ടിയിലെ കണ്ണൂര്‍ നേതാക്കളുടെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രി പിണറായിവിജയന്റെ മൗനാനുവാദത്തോടെയാണ് എംവി ഗോവിന്ദന്റെ പ്രസ്താവനയെന്നാണ് സൂചന. കണ്ണൂരിലെ ഒട്ടുമിക്ക നേതാക്കളും മുസ്‌ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരുന്നതില്‍ യോജിക്കുന്നുണ്ട്. സിപിഐയും മുന്നണിയിലെ ഐഎന്‍എലില്‍ നിന്നും ചില എതിര്‍പ്പുകള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമെന്നാണ് പാര്‍ടി നേതൃത്വം കണക്കുകൂട്ടുന്നത്.

എംവി ഗോവിന്ദന്റെ മുസ്‌ലിം ലീഗിനെ വെള്ളപൂശിക്കൊണ്ടുള്ള പ്രസ്താവന തിരുത്തുമെന്ന സിപിഐയുടെ ആവശ്യം തളളിക്കൊണ്ടാണ് വര്‍ഗീയതക്കെതിരായി മത നിരപേക്ഷതക്കു വേണ്ടി നിലകൊള്ളുന്ന നിലപാട് സ്വീകരിക്കുന്ന എല്ലാത്തിനെയും പിന്തുണക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മുസ്‌ലിം ലീഗിനോട് സ്വീകരിച്ചതും ആ നിലപാടാണ്. മറ്റുതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് മറുപടി പറയാനില്ല. ലീഗിലെ പ്രശ്‌നങ്ങള്‍ അവരുടെ മാത്രം പ്രശ്‌നമാണ്. അത് രാഷ്ട്രീയമായി മുതലെടുക്കാന്‍ ഉദേശിക്കുന്നില്ല. കാവി വത്കരിക്കരിക്കുന്ന ഗവര്‍ണറുടെ നിലപാടിന് എതിരായി ലീഗ് ഉറച്ചു നിന്നു. വിഴിഞ്ഞത്ത് നടന്ന സമരവുമായി ബന്ധപ്പെട്ട് അതി ശക്തമായ വര്‍ഗീയ പ്രചരണം ഉണ്ടായപ്പോള്‍ അതിനെതിരായും ലീഗ് ശക്തമായ നിലപാട് സ്വീകരിച്ചു. അതിനെയും അംഗീകരിക്കുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗിനെ വര്‍ഗീയ പാര്‍ടിയായി കാണുന്നില്ലെന്നു എംവി ഗോവിന്ദന്റെ പ്രസ്താവന ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.സിപിഎം പാളയത്തിലേക്ക് ലീഗിനെ കൊണ്ടുവരാനുള്ള തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് എംവി ഗോവിന്ദന്‍ കണ്ണൂരില്‍ തന്റെ പ്രസ്താവന ആവര്‍ത്തിച്ചത്. മുസ്‌ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുന്ന സിപിഎം നടപടി കേരളത്തിലെ മുന്നണിരംഗത്തെ രാഷ്ട്രീയ ബലാബലം മാറ്റിതീര്‍ക്കാനുള്ള സിപിഎമിന്റെ ആസൂത്രിത നീക്കമാണെന്നും മുഖ്യമന്ത്രിയുടെ മരുമകനെ മുഖ്യമന്ത്രിയാക്കാനാളള സാഹചര്യമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും രാഷ്ട്രീയ നിരീക്ഷകനായ ഷാജി പാണ്ട്യാല പ്രതികരിച്ചു.

സ്വന്തം മുന്നണിക്കുളളിലെ പാര്‍ടികളിലും പ്രതിപക്ഷത്തുമുളള പാര്‍ടികളില്‍ ഇടപെട്ടു അസ്വാരസ്യങ്ങളുണ്ടാക്കുകയെന്നത് സിപിഎം കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന തന്ത്രങ്ങളിലൊന്നാണ്. സ്വന്തം മുന്നണിക്കുളളിലെ ജനതാദളിനെ ഛിന്നഭിന്നമാക്കി, സിപിഐയിലും ആഭ്യന്തര പ്രശ്‌നങ്ങളുണ്ടാക്കി. കോണ്‍ഗ്രസില്‍ ശശിതരൂര്‍ വിഷയത്തില്‍ ഭിന്നതയുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു. ഇപ്പോള്‍ മുസ്‌ലിം ലീഗിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഷാജി പാണ്ട്യാല ചൂണ്ടിക്കാട്ടി.

Keywords:  Surgical strike by CPM Kannur lobby to make League second party in LDF,Kerala,Kannur,News,Top-Headlines,Politics,CPM,LDF,Muslim-League.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia