SWISS-TOWER 24/07/2023

Suresh Gopi | നിരീശ്വര വാദികളെ മാനിക്കുന്നു, പുറത്ത് പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ; വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി നടന്‍ സുരേഷ് ഗോപി

 


കൊല്ലം: (www.kvartha.com) അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ഥിക്കുമെന്നുള്ള വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പുറത്ത് പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും താരം പറഞ്ഞു.

നിരീശ്വര വാദികളെ മാനിക്കുന്നുവെന്ന് പറഞ്ഞ താരം താന്‍ ഉദേശിച്ചത് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട തന്റെ മതത്തിന്റെ ആചാരങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരെ കുറിച്ചാണെന്നും വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിവാദ പ്രസംഗത്തില്‍ വിശദീകരണം നല്‍കിയത്. കൂടാതെ രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞു കയറാന്‍ ശ്രമിച്ചാല്‍ അവരുടെ ശാപമോക്ഷത്തിനായി പ്രാര്‍ഥിക്കുമെന്നും താരം വ്യക്തമാക്കി.

താരത്തിന്റെ പോസ്റ്റ്:


'അടുത്തിടെ തന്റെ പ്രസംഗത്തിന്റെ ഒരു വീഡിയോ ക്ലിപ് പ്രചരിക്കുന്നത് കണ്ടു. അത് എഡിറ്റ് ചെയ്തതാണ്. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയത്തില്‍ പ്രതികരിക്കണമെന്ന് തോന്നി. അവിശ്വാസികളുടേയും നിരീശ്വരവാദികളുടേയും മൂല്യവത്തായതും വിവേകപൂര്‍ണവും ചിന്തനീയവുമായ ആശയങ്ങളെ അനാദരിക്കുന്നില്ല. അങ്ങനെ ഒരിക്കലും ചെയ്യുകയുമില്ല.

ഞാന്‍ സംസാരിച്ചത് അവരെ കുറിച്ചായിരുന്നില്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള അവരുടെ വിഷലിപ്തമായ ആഗ്രഹം തൃപ്തിപ്പെടുത്താന്‍ വേണ്ടി എന്റെ വാക്കുകളെ പ്രചരിപ്പിച്ചു. ഭരണഘടന എന്റെ മതത്തിന് അനുവദിക്കപ്പെട്ട മതാചാരങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പറ്റിയാണ് ഞാന്‍ അവിടെ സംസാരിച്ചത്.
 
Suresh Gopi | നിരീശ്വര വാദികളെ മാനിക്കുന്നു, പുറത്ത് പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ; വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി നടന്‍ സുരേഷ് ഗോപി

മറ്റു മതങ്ങളുടെ പേരിലോ രാഷ്ട്രീയത്തിന്റെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ ശാപമോക്ഷത്തിനായി ഞാന്‍ പ്രാര്‍ഥിക്കും. ശബരിമലയിലെ ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന രാഷ്ട്രീയ ശക്തികളെയുമാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായും തങ്ങളുടെ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാന്‍ ആരേയും അനുവദിക്കരുത്. അതിനെ പൂര്‍ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശം ഞാന്‍ പറയട്ടെ, അതാരും വഴിതിരിച്ചു വിടേണ്ടതില്ല. ഞാന്‍ ഇത് പറയുമ്പോള്‍ എനിക്കൊരു രാഷ്ട്രീയ ഉദ്ദേശങ്ങളില്ലായിരുന്നു. അങ്ങനെ ഞാന്‍ ഒരിക്കലും ചെയ്യുകയുമില്ല. സുരേഷ് ഗോപി കുറിച്ചു.


Keywords: Suresh Gopi's Reaction About His Viral Controversal Speech, Kollam, Suresh Gopi, Cine Actor, Controversy, Social Media, Kerala, News, Politics.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia