പോലീസ് ഉദ്യോഗസ്ഥരുടെ ഫോണില്‍ നടന് സുരേഷ് ഗോപിയുടെ അറിയിപ്പ്
Jul 16, 2012, 12:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി : സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഫോണിന്റെ റിംഗ് ടൂണായി സുരേഷ് ഗോപിയുടെ അറിയിപ്പ് സ്ഥാനം പിടിച്ചു. വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്കായി സുരേഷ് ഗോപിയുടെ അറിയിപ്പ് റിംഗ് ടൂണായി മാറ്റിയിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുള്ളത് നമ്മുടെ കൊച്ചു കേരളത്തിലാണെന്ന് സുരേഷ് ഗോപി ഓര്‍മ്മിപ്പിക്കുന്നു. പ്രതിവര്‍ഷം 4000 ത്തില്‍പ്പരം പേരാണ് വാഹനാപകടങ്ങളില്‍ ജീവന് ബലിയര്‍പ്പിക്കുന്നത്. ഇരു ചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ തീര്‍ച്ചയായും ഹെല്‍മറ്റ് ധരിക്കണമെന്ന് സുരേഷ് ഗോപി ഓര്‍മ്മിപ്പിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കരുതെന്നും വാഹനത്തില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും, അലക്ഷ്യമായും, അശ്രദ്ധയായും വാഹനമോടിക്കരുതെന്നും സുരേഷ് ഗോപി പറയുന്നു.
കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനുള്ള സീബ്ര ക്രോസ് റോഡില്‍ വണ്ടി നിര്ത്തികൊടുക്കണണെന്നും നമ്മള് കാരണം ഒരാളുടെയും ജീവന് നഷ്ടപ്പെടാന്‍ പാടില്ലെന്നും ഇത് കുടുംബത്തിനും സമൂഹത്തിനും ഒരു പോലെ സഹായകരമാണെന്നും സുരേഷ് ഗോപി വാഹന ഡ്രൈവര്‍മാരെ ഓര്‍മ്മപ്പെടുത്തുന്നു. ഒട്ടേറെ സിനിമകളില്‍ കരുത്തുറ്റ പോലീസ് ഉദ്യോഗസ്ഥന്റെ റോളിള്‍ അഭിനയിച്ച സുരേഷ് ഗോപിയുടെ വാക്കുകള്‍ പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ഫോണില്‍ റിംഗ് ടൂണായി കേള്‍ക്കുന്ന പലരും ശ്രദ്ധാപൂര്‍വ്വമാണ് ശ്രവിക്കുന്നത്.

Keywords: Kerala, Mobile Phone, Police, Suresh Gopi, Kochi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.