പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെ ഫോ­ണില്‍ ന­ടന്‍ സു­രേ­ഷ് ഗോ­പി­യു­ടെ അ­റി­യിപ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെ ഫോ­ണില്‍ ന­ടന്‍ സു­രേ­ഷ് ഗോ­പി­യു­ടെ അ­റി­യിപ്പ്
കൊച്ചി : സം­സ്ഥാന­ത്തെ മു­ഴു­വന്‍ പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെയും ഔ­ദ്യോഗിക ഫോ­ണി­ന്റെ റിം­ഗ് ടൂ­ണാ­യി സു­രേ­ഷ് ഗോ­പി­യു­ടെ അ­റി­യി­പ്പ് സ്ഥാ­നം പി­ടിച്ചു. വാ­ഹ­നാ­പ­ക­ട­ങ്ങള്‍ വര്‍­ദ്ധി­ച്ചു­വ­രു­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ് പൊ­തു­ജ­ന­ങ്ങള്‍­ക്കായി സു­രേ­ഷ് ഗോ­പി­യു­ടെ അ­റി­യി­പ്പ് റിം­ഗ് ടൂ­ണാ­യി മാ­റ്റി­യി­രി­ക്കു­ന്ന­ത്.

ഇ­ന്ത്യ­യില്‍ ഏ­റ്റവും കൂ­ടു­തല്‍ വാ­ഹ­നാ­പ­ക­ട­ങ്ങ­ളുള്ള­ത് ന­മ്മു­ടെ കൊ­ച്ചു കേ­ര­ള­ത്തി­ലാ­ണെ­ന്ന് സു­രേ­ഷ് ഗോപി ഓര്‍­മ്മി­പ്പി­ക്കുന്നു. പ്ര­തി­വര്‍­ഷം 4000 ത്തില്‍പ്പ­രം പേ­രാ­ണ് വാ­ഹ­നാ­പ­ക­ട­ങ്ങ­ളില്‍ ജീ­വന്‍ ബ­ലി­യര്‍­പ്പി­ക്കു­ന്നത്. ഇ­രു ച­ക്ര­വാ­ഹ­നങ്ങള്‍ ഓ­ടി­ക്കു­മ്പോള്‍ തീര്‍­ച്ച­യായും ഹെല്‍മ­റ്റ് ധ­രി­ക്ക­ണ­മെ­ന്ന് സു­രേ­ഷ് ഗോപി ഓര്‍­മ്മി­പ്പി­ക്കുന്നു. മ­ദ്യ­പി­ച്ച് വാഹ­ന­മോ­ടി­ക്ക­രു­തെന്നും വാ­ഹ­ന­ത്തില്‍ പോ­കു­മ്പോള്‍ മൊ­ബൈല്‍ ഫോ­ണ്‍ ഉ­പ­യോ­ഗി­ക്ക­രു­തെ­ന്നും, അ­ല­ക്ഷ്യ­മാ­യും, അ­ശ്ര­ദ്ധ­യായും വാഹ­ന­മോ­ടി­ക്ക­രു­തെന്നും സു­രേ­ഷ് ഗോ­പി പ­റ­യുന്നു.

കാല്‍­ന­ട­യാ­ത്ര­ക്കാര്‍­ക്ക് റോ­ഡ് മു­റി­ച്ചു­ക­ട­ക്കു­ന്ന­തി­നു­ള്ള സീ­ബ്ര ക്രോ­സ് റോ­ഡില്‍ വ­ണ്ടി നിര്‍ത്തി­കൊ­ടു­ക്ക­ണ­ണെന്നും ന­മ്മള്‍ കാര­ണം ഒ­രാ­ളു­ടെയും ജീ­വന്‍ ന­ഷ്ട­പ്പെ­ടാന്‍ പാ­ടി­ല്ലെന്നും ഇ­ത് കു­ടും­ബ­ത്തിനും സ­മൂ­ഹ­ത്തിനും ഒ­രു പോ­ലെ സ­ഹാ­യ­ക­ര­മാ­ണെന്നും സു­രേ­ഷ് ഗോ­പി വാ­ഹ­ന ഡ്രൈ­വര്‍­മാരെ ഓര്‍­മ്മ­പ്പെ­ടു­ത്തുന്നു. ഒ­ട്ടേ­റെ സി­നി­മ­ക­ളില്‍ ക­രു­ത്തുറ്റ പോ­ലീ­സ് ഉ­ദ്യോ­ഗസ്ഥ­ന്റെ റോ­ളിള്‍ അ­ഭി­ന­യി­ച്ച സു­രേ­ഷ് ഗോ­പി­യു­ടെ വാ­ക്കു­കള്‍ പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെ മൊ­ബൈല്‍­ഫോ­ണില്‍ റിം­ഗ് ടൂ­ണാ­യി കേള്‍­ക്കു­ന്ന പ­ലരും ശ്ര­ദ്ധാ­പൂര്‍­വ്വ­മാ­ണ് ശ്ര­വി­ക്കു­ന്നത്.


Keywords:  Kerala, Mobile Phone, Police, Suresh Gopi, Kochi 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia